കുമ്പള: ബി.ജെ.പി.ക്ക്‌ േവരോട്ടമുണ്ടാക്കിക്കൊടുക്കുന്നത് കോണ്‍ഗ്രസാണെന്ന് അഡ്വ. കെ.ടി.ജലീല്‍ എം.എല്‍.എ. പറഞ്ഞു. ഇന്ത്യയില്‍ മുമ്പ് കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലാണിപ്പോള്‍ ബി.ജെ.പി. ഭരിക്കുന്നത്. മുപ്പതുവര്‍ഷത്തിലേറെ സി.പി.എം. ഭരിച്ച പശ്ചിമബംഗാളില്‍ ഇനിയും ബി.ജെ.പി.ക്ക് വളര്‍ന്നുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സീതാംഗോളിയില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പലയിടങ്ങളിലും കോണ്‍ഗ്രസ് ബി.ജെ.പി.യുമായി ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി.എച്ച്.കുഞ്ഞമ്പു, എ.വി.ഷെട്ടി, ജയറാം, പി.മുഹമ്മദ്, കെ.മണികണ്ഠന്‍, സുബ്ബണ്ണ ആള്‍വ, കെ.ആര്‍.ജയാനന്ദ, പി.പി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.