കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭയിലെ അരയി ബൂത്തില്‍ വോട്ട് യന്ത്രത്തില്‍ നിന്ന് ബീപ്പ് ശബ്ദം വരാത്തതിനാല്‍ കുറെ നേരം വോട്ട് തടസ്സപ്പെട്ടു. വോട്ട് പതിയുന്നുണ്ടെന്ന് മനസ്സിലായതിനെ തുടര്‍ന്ന് ബീപ്പ് ശബ്ദമില്ലാതെ തന്നെ പിന്നീട് പോളിങ് തുടര്‍ന്നു. ഒന്നര മണിക്കൂറിനുശേഷം പുതിയ യന്ത്രം എത്തിക്കുകയും ചെയ്തു.
മടിക്കൈ പഞ്ചായത്തിലെ കോട്ടപ്പാറ ബൂത്തില്‍ യന്ത്രം പ്രവര്‍ത്തനക്ഷമമാകാന്‍ വൈകിയതിനാല്‍ പോളിങ് തുടങ്ങാന്‍ അര മണിക്കൂര്‍ വൈകി. പള്ളിക്കര പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ രണ്ടാം ബൂത്തില്‍ യന്ത്രം തകരാറായതിനാല്‍ ഒന്നര മണിക്കൂര്‍ പോളിങ് മുടങ്ങി.