ചിറ്റാരിക്കാല്‍: സംസ്ഥാനത്തെ ഏറ്റവുംവലിയ ഗ്രാമപ്പഞ്ചായത്ത് കാര്യാലയമായ ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടുതേടി ചിറ്റാരിക്കാലില്‍ എത്തുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണെന്ന് ജനകീയ വികസനമുന്നണി നേതാവും ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ ജയിംസ് പന്തന്മാക്കല്‍ പറഞ്ഞു.