ചെറുവത്തൂര്‍: പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് എട്ട് കൊടക്കാട് കേളപ്പജി സ്മാരക വൊക്കേഷണല്‍ ഹയര്‍സക്കെന്‍ഡറി സ്‌കൂളിലെ ഒന്നാം ബൂത്തില്‍ വോട്ടിങ് യന്ത്രം പണിമുടക്കി. രണ്ട് മണിക്കൂര്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. പിന്നീട് വിദഗ്ധരെത്തി വോട്ടിങ് യന്ത്രം മാറ്റി സ്ഥാപിച്ച ശേഷം വോട്ടെടുപ്പ് തുടര്‍ന്നു.