ബോവിക്കാനം: ഇടതുപക്ഷം ക്ഷയിച്ചാല്‍ നേട്ടംകൊയ്യുക വര്‍ഗീയവാദികളാണെന്ന് കെ.ടി.ജലീല്‍ എം.എല്‍.എ. പറഞ്ഞു. ബോവിക്കാനത്ത് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ്. മതഭ്രാന്ത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി. ആവുന്നതാണ് കാണാന്‍കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.ഭവാനി അധ്യക്ഷതവഹിച്ചു. അഡ്വ. സി.എച്ച്.കുഞ്ഞമ്പു, സിജി മാത്യു, എം.മാധവന്‍, വി.നാരായണന്‍, ബി.കെ.നാരായണന്‍, ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷന്‍ സ്ഥാനാര്‍ഥി നസീറ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
നായന്മാര്‍മൂലയില്‍ നടന്ന എല്‍.ഡി.എഫ്. പ്രചാരണയോഗം കെ.ടി.ജലീല്‍ ഉദ്ഘാടനംചെയ്തു. സിദ്ദിഖ് ചേരങ്കൈ അധ്യക്ഷതവഹിച്ചു. അസീസ് കടപ്പുറം, കെ.എ.മുഹമ്മദ് ഹനീഫ, ടി.എം.എ.കരീം, എം.സുമതി, നസീറ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.