കാഞ്ഞങ്ങാട്: അധികാരത്തിലേറുന്നതിനുമുമ്പ് പുറത്തുവിട്ട വർഗീയത എന്ന ഭൂതത്തെ തിരിച്ച് കുടത്തിലടയ്ക്കാൻ കഴിയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷമിക്കുകയാണെന്ന്
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാഞ്ഞങ്ങാട്ട് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നവനെ കൊന്നൊടുക്കുന്നവരുടെ നാടായി ഈ രാജ്യത്തെ മാറ്റാനാണ് ആർ.എസ്.എസ്സിന്റെ ശ്രമം. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഊർജസ്വലത യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കും. കഴിഞ്ഞ നാലരവർഷത്തെ ഭരണത്തിനിടയിൽ ആനുകൂല്യങ്ങൾ കിട്ടാത്തവരായി ആരുമില്ല. ഇതര സംസ്ഥാനങ്ങൾക്ക് പോലും മാതൃകയാണ് കേരളത്തിലെ ഐ.ടി. വികസനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ജന. സെക്രട്ടറി എം.സി.ഖമറുദ്ദീൻ, സംസ്ഥാന പ്രവർത്തകസമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.മുഹമ്മദ്കുഞ്ഞി, ഡി.സി.സി. ജനറൽസെക്രട്ടറി എം.അസൈനാർ, സി.എം.പി. നേതാവ് വി.കമ്മാരൻ, കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ്കുഞ്ഞി, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്, ജനറൽ സെക്രട്ടറി എം.പി.ജാഫർ, മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിം, ജനറൽ സെക്രട്ടറി കെ.മുഹമ്മദ്കുഞ്ഞി, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ഹക്കീം മീനാപ്പീസ്, അഡ്വ. എൻ.എ.ഖാലിദ്, അബ്ദുൾറസാഖ് തായലക്കണ്ടി, കെ.കെ.ജാഫർ, മടിക്കൈ ജില്ലാ പഞ്ചായത്ത് ഡിവിഷൻ യു.ഡി.എഫ്. സ്ഥാനാർഥി രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.

മുള്ളേരിയ: ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷനിൽ മത്സരിക്കുന്ന നഫീസ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടി മുള്ളേരിയയിൽ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടങ്ങൾ തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
എം.സി.പ്രഭാകരൻ അധ്യക്ഷനായിരുന്നു. എം.എൽ.എ. മാരായ എൻ.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുൾറസാഖ്, എം.സി.കമറുദ്ദീൻ, സി.ടി.അഹമ്മദലി, ചേക്കോട് ബാലകൃഷ്ണൻ, നഫീസ ടീച്ചർ, ധന്യ സനേഷ്, സി.മുഹമ്മദ്കുഞ്ഞി, ഷാഫി ഹാജി ഹാഷിം അലി തുടങ്ങിയവർ സംസാരിച്ചു.

പടന്ന: കുന്തവും കൊടുവാളും പ്രയോഗിക്കുന്നതാണ് തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ നിരന്തര തോൽവിക്ക് കാരണമെന്ന് വ്യവസായ ഐ.ടി. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പടന്നയിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.കെ.സി.മുഹമ്മദലി ഹാജി അധ്യക്ഷതവഹിച്ചു. എം.സി.ഖമറുദ്ദീൻ, കെ.എം.ശംസുദ്ദീൻ ഹാജി, വി.കെ.പി.ഹമീദലി, അഡ്വ. കെ.കെ.രാജേന്ദ്രൻ, പി.കെ.ഫൈസൽ, കെ.പി.പ്രകാശൻ, പി.വി.മുഹമ്മദ് അസ്‌ലം, പി.സി.മുഹമ്മദ് സാലി, പി.കെ.സി.റഹൂഫ് ഹാജി, കെ.ഉസൈനാർ കുഞ്ഞി, ടി.പി.മുത്തലിബ്, പി.വി.പദ്‌മജ, യു.കെ.മുഷ്താഖ്, കെ.പി.പ്രകാശൻ, വി.കെ.ബാവ, അഡ്വ. എം.ടി.പി.കരീം, വി.കെ.പി.ഹമീദലി, കെ.എൻ.വാസുദേവൻ നായർ, കെ.പി.കുഞ്ഞിക്കൃഷ്ണൻ, കെ.വി.ജതീന്ദ്രൻ, പി.വി.പദ്‌മജ, അക്സാന അഷ്‌റഫ്, കെ.വി.യമുന എന്നിവർ പ്രസംഗിച്ചു.