ഉപ്പുതറ: സംസ്ഥാനത്ത് വികസനം നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് യു.ഡി.എഫിനെ വിജയിപ്പിക്കരുതെന്ന പ്രചാരണം നടത്തുന്നതെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. മേരികുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്മാര്‍ട്ട് സിറ്റി, െമട്രോ റെയില്‍, എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് തുടങ്ങി നാലരവര്‍ഷംകൊണ്ട് യു.ഡി.എഫ്.സര്‍ക്കാര്‍ കൊണ്ടുവന്ന വികസനനേട്ടങ്ങളെ ജനങ്ങള്‍ അംഗീകരിക്കും. പാവപ്പെട്ട ഭൂരഹിതര്‍ക്ക് ഭൂമി നല്‍കിയും അര്‍ഹരായ കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കിയും ജനക്ഷേമകരമായ മുന്നേറ്റമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥികളും ബ്ലോക്ക്, ജില്ലാ സ്ഥാനാര്‍ഥികളും സംബന്ധിച്ചു.