തോപ്രാംകുടി: കേരളത്തില്‍ ഏറ്റവുംകൂടുതല്‍ പട്ടയം വിതരണംചെയ്ത ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് രണ്ടുലക്ഷം പട്ടയം വിതരണംചെയ്യുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. തോപ്രാംകുടിയില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1,42,282 പട്ടയമാണ് ഇതുവരെ സര്‍ക്കാര്‍ വിതരണംചെയ്തത്.
ഇടുക്കിയിലെ ഹൈറേഞ്ചില്‍ ഇനിയും പട്ടയങ്ങള്‍ നല്‍കുമെന്നും പട്ടയങ്ങളുടെപേരിലുള്ള കുപ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. അഡ്വ. ഇ.എം.ആഗസ്തി, ജോയി തോമസ്, യു.ഡി.എഫ്. കണ്‍വീനര്‍ അഡ്വ. എസ്.അശോകന്‍, കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍ കാരയ്ക്കാവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.