തൊടുപുഴ: നഗരം മാലിന്യ വിമുക്തമാക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി.
ജൈവപച്ചക്കറി വ്യാപനം, മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡ് രണ്ടു വര്‍ഷത്തിനുള്ളില്‍, റോഡുകൈയേറ്റം, മിനിപാര്‍ക്കുകള്‍, ശുദ്ധജല പദ്ധതിയുടെ രണ്ടാംഘട്ടം, ആറിന്റെ സംരക്ഷണം എന്നിവ നടപ്പാക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 42 പദ്ധതികളാണ് പ്രകടനപത്രികയിലുള്ളത്.അക്വേറിയം, ടൂറിസം വികസനത്തിന് ഉറവപ്പാറപദ്ധതി, ശബരിമല ഇടത്താവളം, കാരിക്കോട്-ചുങ്കം ബൈപ്പാസ് എന്നിവയും പ്രകടന പത്രികയിലുണ്ട്. പത്രസമ്മേളനത്തില്‍ പി.എന്‍.രാജീവന്‍, എം.എ.കരീം, ഫിലിപ്പ്് ചേരിയില്‍, സജിമോന്‍ എന്നിവര്‍ പങ്കെടുത്തു.