നെടുങ്കണ്ടം: ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്ന പാമ്പാടുംപാറ ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മോളി മൈക്കിളിന്റെ തിരഞ്ഞെടുപ്പുപര്യടനം ഇന്നു രാവിലെ ഏഴിന് കരുണാപുരം പഞ്ചായത്തിലെ ചാലക്കുടിമേട്ടില്‍നിന്ന് ആരംഭിക്കും. അപ്പാപ്പിക്കട, പോത്തിന്‍കണ്ടം, കുഴിക്കണ്ടം, കുഴിത്തൊളു, കൂട്ടാര്‍, കരുണാപുരം, ഇടത്തറമുക്ക,് കുരുവിക്കാനം, ബാലന്‍പിള്ളസിറ്റി, ചോറ്റുപാറ, പ്രകാശ്ഗ്രാം വഴി വൈകീട്ട് ആറിന് തൂക്കുപാലത്ത് സമാപിക്കും. നാളെ രാവിലെ ഏഴിന് ആശാന്‍പടിയില്‍നിന്ന് ആരംഭിക്കുന്ന പര്യടനം ദേവഗിരി, മുണ്ടിയെരുമ, കല്ലാര്‍, ചേമ്പളം, പാമ്പാടുംപാറ, പത്തിനിപ്പാറ, പൂവേഴ്‌സ്മൗണ്ട്, വലിയതോവാള, മന്നാക്കുടി, അഞ്ചുമുക്ക്, കൗന്തി, ആശാരിക്കണ്ടം, ചക്കക്കാനംവഴി നെടുങ്കണ്ടം കിഴക്കേ കവലയില്‍ സമാപിക്കും. 30നു രാവിലെ ഏഴിന് കോമ്പയാറില്‍നിന്ന് ആരംഭിക്കുന്ന പര്യടനം മുരുകന്‍പാറ, തൂക്കുപാലം, ബാലഗ്രാം സന്ന്യാസിയോട, നിര്‍മലാപുരം, അന്യാര്‍തൊളു, കുമരകംമെട്ട് വഴി ഉച്ചയ്ക്ക് രണ്ടിന് തേര്‍ഡ്ക്യാമ്പില്‍ സമാപിക്കും. ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ശ്രീമന്ദിരം ശശികുമാര്‍, ജോര്‍ജ് കുറ്റിവയലില്‍, കെ.കെ.കുഞ്ഞുമോന്‍, സിന്ധു സുകുമാരന്‍ നായര്‍, ലീന ജേക്കബ്, ജോബന്‍ പാനോസ് എന്നിവര്‍ അതതുസ്ഥലങ്ങളില്‍ പര്യടനത്തില്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ഇ.കെ.വാസു, ചെയര്‍മാന്‍ ബേബിച്ചന്‍ ചിന്താര്‍മണി എന്നിവര്‍ അറിയിച്ചു.
നെടുങ്കണ്ടം: ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജമീല രാഘവന്റെ തിരഞ്ഞെടുപ്പു പര്യടനം ഇന്നു രാവിലെ 8.30ന് അപ്പാപ്പിക്കടയില്‍നിന്ന് ആരംഭിച്ച് പോത്തിന്‍കണ്ടം, ചാലക്കുടിമേട്, ശങ്കരന്‍കാനംവഴി 11.30ന് ചേറ്റുകുഴിയില്‍ എത്തും. ഉച്ചയ്ക്ക് 12 മുതല്‍ വണ്ടന്മേട് പഞ്ചായത്തില്‍ പര്യടനം നടക്കും.
നെടുങ്കണ്ടം: ജില്ലാ പഞ്ചായത്ത് നെടുങ്കണ്ടം ഡിവിഷനില്‍നിന്നു മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷേര്‍ളി സല്‍ജു, ബ്ലോക്ക് ഡിവിഷനില്‍നിന്നു മത്സരിക്കുന്ന തോമസ് തെക്കേല്‍, ജോസ്‌ന ജോബിന്‍ എന്നിവരുടെയും ഗ്രാമപ്പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെയും പര്യടനപരിപാടി രാവിലെ എട്ടിന് ചേമ്പളത്ത് ആരംഭിക്കും. നെടുങ്കണ്ടം, ഇരട്ടയാര്‍, വാത്തുക്കുടി, ഉടുമ്പന്‍ചോല എന്നീ പഞ്ചായത്തുകളിലെ 20 കേന്ദ്രത്തില്‍ സ്വീകരണത്തിനുശേഷം വൈകുന്നേരം ആറിന് മാവടിയില്‍ സമാപിക്കും. 29നു രാവിലെ എട്ടിന് പരിവര്‍ത്തനമേട്ടില്‍നിന്ന് പര്യടനം ആരംഭിച്ച് മഞ്ഞപ്പാറയിലും 30ന് ഉച്ചയ്ക്ക് ഒന്നിന് പള്ളിക്കുന്നില്‍നിന്ന് ആരംഭിച്ച് ആറിന് ഉടുമ്പന്‍ചോലയിലും സമാപിക്കുമെന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എന്‍.ഗോപി, കണ്‍വീനര്‍ ജോസ് പൊട്ടംപ്ലാക്കല്‍ എന്നിവര്‍ അറിയിച്ചു.
സ്ഥാനാര്‍ഥികള്‍ പങ്കെടുക്കണം
നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെയും തിരഞ്ഞെടുപ്പ് ഏജന്റുമാരുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുമെന്നും യോഗത്തില്‍ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്നും റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
ഉഴവൂര്‍ വിജയന്‍ ഇന്ന് ഇടുക്കിയില്‍

ചെറുതോണി:
എല്‍.ഡി.എഫ്. സംരക്ഷണസമിതി സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പുപ്രചാരണാര്‍ഥം എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ബുധനാഴ്ച 10ന് ഇടവെട്ടി, രണ്ടിന് മരിയാപുരം, മൂന്നിന് പ്രകാശ്, നാലിന് മുരിക്കാശ്ശേരി, അഞ്ചിന് ഇരുമ്പുപാലം, ആറിന് ആനച്ചാല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.