മുട്ടം: ത്രിതല പഞ്ചായത്തിലേക്ക് നടക്കുന്ന ഈ തിരഞ്ഞെടുപ്പ് മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിക്കാട്ടുന്ന ഐക്യജനാധിപത്യമുന്നണിക്കനുകൂലമായിരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. മുട്ടത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ഈ രാജ്യത്ത് ജീവിക്കാന്‍ കഴിയാതെയാ യിരിക്കുകയാണെന്നും ഇടതുപക്ഷമുന്നണിയുടെ കള്ളപ്രചാരണങ്ങള്‍ പ്രബുദ്ധകേരളജനത തള്ളിക്കളഞ്ഞതായും വി.എം.സുധീരന്‍ പറഞ്ഞു. യോഗത്തില്‍ കെ.എ.പരീത് കാനാപ്പുറം അധ്യക്ഷത വഹിച്ചു.