മൂന്നാര്‍: തിരഞ്ഞെടുപ്പിന് രണ്ടുദിവസംമാത്രം ബാക്കി നില്‍ക്കെ മേഖലയില്‍ പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറിയിറങ്ങിയുള്ള നിശ്ശബ്ദ പ്രചാരണത്തിനായിരുന്നു ഇതുവരെ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍, പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ മൈക്ക് അനൗണ്‍സ്മെന്റ്, പാതിരാത്രിവരെ നീളുന്ന സ്ക്വാഡ് വര്‍ക്ക് എന്നിവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നത്.
വട്ടവട, ഇടമലക്കുടി, മൂന്നാര്ടൗണ്, കോളനി എന്നിവിടങ്ങളെ അപേക്ഷിച്ച് തോട്ടംമേഖലയിലാണ് ഇത്തവണ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത്. രാഷ്ട്രീയ മുന്നണികളിലുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് കടുത്ത വെല്ലുവിളിഉയര്‍ത്തി, മത്സരരംഗത്തുള്ള പൊമ്പളൈ ഒരുമൈയുടെ സാന്നിധ്യമാണ് മുന്നണികള്‍ക്ക് തലവേദനയായിരിക്കുന്നത്. മൈക്ക് അനൗണ്സ്മെന്റുകളോ ഫ്ലക്സുകളോ ഇല്ലാതെ തങ്ങളോടൊപ്പമുള്ള തൊഴിലാളികളുടെ ലയങ്ങളില്‍ ജോലിക്കുശേഷം കയറിയിറങ്ങിയുള്ള വോട്ടഭ്യര്‍ത്ഥനയാണ് ഇവര്‍ നടത്തുന്നത്.
പൊമ്പളൈഒരുൈമ സ്ഥാനാര്‍ത്ഥികളുടെ അട്ടിമറി സാധ്യത കണക്കിലെടുത്ത് മിക്ക വാര്‍ഡുകളിലും മുന്നണികള്‍തമ്മില്‍ രഹസ്യ നീക്കുപോക്കുകളും ധാരണകളും നടക്കുന്നതായാണ് സൂചന. സമരനായികയും പൊമ്പളൈ ഒരുമൈ സ്ഥാനാര്‍ത്ഥിയുമായ ഗോമതിയെ വിജയിപ്പിക്കുന്നതിനായി ദൂരെസ്ഥലങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ രാത്രികാലങ്ങളില്‍ നല്ലതണ്ണിയിലെത്തി പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
പ്രചാരണം അവസാനഘട്ടത്തിലെത്തിയതോടെ ഓരോ വാര്‍ഡിലെയും വോട്ടര്‍മാരെ നേരിട്ടുകണ്ട് സഹായം അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണിപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍.