മറയൂര്‍: ഒരാഴ്ചയായി ബാബു നഗറില്‍ കുടിവെള്ളമില്ല. രണ്ട് വാര്‍ഡുകളുടെ സംഗമസ്ഥാനമായ ഇിവടെ തിരഞ്ഞെടുപ്പ് പോരാട്ടം കനക്കുമ്പോള്‍ വോട്ട് അഭ്യര്‍ഥിച്ചുവരുന്ന സ്ഥാനാര്‍ഥികളോട് കുടിവെള്ള പ്രശ്‌നമുയര്‍ത്തി പ്രതിഷേധിക്കുകയാണ് സ്ത്രീ വോട്ടര്‍മാര്‍.
അഞ്ഞൂറിലധികം വീടുകളുള്ള ഈ കോളനിയില്‍ നിലവില്‍ ഇന്ദിരാ നഗര്‍ ആദിവാസി പുനരധിവാസ കോളനിയിലേക്ക് പോകുന്ന കുടിവെള്ള പൈപ്പ്‌ലൈനില്‍നിന്നാണ് ഇത്രയും വീട്ടുകാര്‍ ഒരു സ്ഥലത്തുനിന്ന് വെള്ളം ശേഖരിക്കുന്നത്.