മറയൂര്‍: ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രമുഖനേതാക്കള്‍ മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ പര്യടനം നടത്തി. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം. മണി, മുന്‍ എം.പി. പി.ടി. തോമസ് എന്നിവര്‍ പര്യടനങ്ങളില്‍ പങ്കെടുത്തു. കാന്തല്ലൂര്‍, കോവില്‍ക്കടവ്, മറയൂര്‍ ടൗണുകളില്‍നടന്ന പൊതുയോഗത്തില്‍ എം.എം.മണി ഇടതുമുന്നണി സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തി.
ചിന്നാര്‍വനത്തിനുള്ളിലെ ഇരുട്ടളക്കുടിയില്‍ മുന്‍ എം.പി. പി.ടി. തോമസ് ചൊവ്വാഴ്ചരാവിലെ സന്ദര്‍ശനം നടത്തി. മറയൂര്‍, കോവില്‍ക്കടവ്, കാന്തല്ലൂര്‍ ടൗണുകളില്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചു.