ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 35 വാര്‍ഡുകളിലെയും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ തൊടുപുഴ ഡയറ്റ്‌ലാബ് യു.പി സ്‌കൂളില്‍ നടക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങും സീലിങും 29,30 തിയ്യതികളില്‍ 10 മണി മുതല്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. ഈ അവസരത്തില്‍ സ്ഥാനാര്‍ഥികളോ അവര്‍ ചുമതലപ്പെടുത്തുന്ന ഒരു പ്രതിനിധിയോ പങ്കെടുക്കണമെന്ന് വരണാധികാരികള്‍ അറിയിച്ചു.

കണ്‍ട്രോള്‍ യൂണിറ്റുകളുടെയും ബാലറ്റ് യൂണിറ്റുകളുടെയും വിതരണം ആരംഭിച്ചു
ഇടുക്കി:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സാമഗ്രികളുടെ വിതരണം കലക്ട്രേറ്റില്‍ ആരംഭിച്ചു. കണ്‍ട്രോള്‍ യൂണിറ്റുകളുടെയും ബാലറ്റ് യൂണിറ്റുകളുടെയും വിതരണമാണ് ആരംഭിച്ചത്. ബ്ലോക്കുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തീകരിച്ചു. കട്ടപ്പന, തൊടുപുഴ എന്നീ മുനിസിപ്പാലിറ്റികളിലേക്കുള്ള വിതരണം ഇന്ന് നടക്കും. ബ്ലോക്ക് തലത്തില്‍ കമ്മീഷന്‍ നടത്തിയ ശേഷം അതത് പഞ്ചായത്തുകളിലേക്ക് ഇവ വിതരണം ചെയ്യും.

വോട്ടെണ്ണല്‍ പരിശീലന ക്ലാസ്
ഇടുക്കി:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ക്കും അസിസ്റ്റന്റുമാര്‍ക്കും വോട്ടെണ്ണല്‍ സംബന്ധിച്ച പരിശീലന ക്ലാസ് നവംബര്‍ നാല്, അഞ്ച് തിയ്യതികളില്‍ നടത്തും. ത്രിതലപഞ്ചായത്തുകളെ സംബന്ധിച്ച് ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികളും നഗരസഭകളുമായി ബന്ധപ്പെട്ട് അതത് വരണാധികാരികളുമാണ് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരും ഗ്രാമപ്പഞ്ചായത്ത് വരണാധികാരികളും, ഉപ വരണാധികാരികളും പരിശീലനത്തിന് നേതൃത്വം നല്‍കും.

പോളിങ് സ്റ്റേഷനുകളുടെ സജ്ജീകരണത്തിന് ഫണ്ടനുവദിച്ചു
ഇടുക്കി:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പോളിങ് സ്റ്റേഷന്‍ സജ്ജീകരണത്തിന് അതത് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് 1000 രൂപ വീതം അനുവദിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

വാഹന സൗകര്യം
ഇടുക്കി:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് നവംബര്‍ ഒന്നിന് വിവിധ സെന്ററുകളില്‍ എത്തിച്ചേരുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തി. എല്ലാ വാഹനങ്ങളും നവംബര്‍ ഒന്നിന് രാവിലെ ആറ് മണിക്ക് അതത് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് യാത്ര തിരിക്കും. വാഹനം പുറപ്പെടുന്ന സ്ഥലവും എത്തിച്ചേരുന്ന സ്ഥലവും ഇതിനായി ബന്ധപ്പെടേണ്ട ഓഫീസറുടെ ഫോണ്‍നമ്പരും ഇതോടൊപ്പം.
അടിമാലി ഗവ. ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് പുറപ്പെടുന്ന വാഹനം മൂന്നാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ( കെ.സി രാജു 9447987326), ചെറുതോണി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ നിന്ന് അടിമാലി ഗവ. ഹൈസ്‌കൂളിലേക്കും( ടോമി ജോസഫ് -9847938461), കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ യു.പി സ്‌കൂളിലേക്കും , തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളിലേക്കും വാഹനം പുറപ്പെടും.
കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും (എ.ഇ.അപ്രേം 9747035396) തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നിന്നും കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും( നാസര്‍ കെ.എ. 9495676097), മൂന്നാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും, അടിമാലി ഗവ.ഹൈസ്‌കൂളിലേക്കും, പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും, പീരുമേട് മരിയഗിരി ഇംഗ്ലൂഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും വാഹനം പുറപ്പെടും.