പെരുമ്പാവൂര്‍: നാമനിര്‍േദശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ശനിയാഴ്ച പൂര്‍ത്തിയായപ്പോള്‍ പെരുന്പാവൂര്‍ നഗരസഭയിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 89 പേര്‍. 125 പത്രികകള്‍ ലഭിച്ചിരുന്നതില്‍ 36 പേര്‍ പിന്‍വലിച്ചു.
ഒക്കല്‍ പഞ്ചായത്തില്‍ 60 പേരാണ് അന്തിമ ലിസ്റ്റിലുള്ളത്. ഇവരില്‍ 29 പേര്‍ പുരുഷന്‍മാരും 31 പേര്‍ വനിതകളുമാണ്. കൂവപ്പടിയില്‍ 72, രായമംഗലത്ത് 79, വാഴക്കുളത്ത് 80, വെങ്ങോലയില്‍ 99 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളുെട എണ്ണം.