പറവൂര്‍: നഗരസഭ ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥി ബീന ശശിധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളും ഫ്ലക്‌സ് ബോര്‍ഡുകളും നശിപ്പിച്ചതായി പരാതി. തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.പറവൂര്‍: മുസ്ലിം ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് സെക്രട്ടറി എം.എ. ഷെയ്ഖ് സ്ഥാനം രാജിവച്ചു. മാച്ചാം തുരുത്ത് വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പറവൂര്‍: യുഡിഎഫ് വടക്കേക്കര പഞ്ചായത്ത് എട്ടാം വാര്‍ഡ് കണ്‍വെന്‍ഷന്‍ ഞായറാഴ്ച വൈകീട്ട് മൂന്നിന് കണ്ടത്തില്‍ രാജീവിന്റെ വസതിയില്‍ നടക്കും. വി.ഡി. സതീശന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.