പറവൂര്‍: വടക്കേക്കര ഗ്രാമ പഞ്ചയത്തിലെ 11 വാര്‍ഡുകളില്‍ ത്രികോണ മത്സരം നടക്കും ഏഴു വാര്‍ഡുകളില്‍ ചതുഷ്‌കോണ മത്സരങ്ങളാണ് നടക്കുക. വാര്‍ഡ് 12ല്‍ മാത്രമാണ് കോണ്‍ഗ്രസ് (ഐ), സിപിഎം സ്ഥാനാര്‍ഥികള്‍ നേരിട്ട് ഏറ്റുമുട്ടുന്നത്.
വാര്‍ഡ് 18-ല്‍ അഞ്ചു പേര്‍ മത്സരരംഗത്തുണ്ട്. മൊത്തം 68 സഥാനാര്‍ഥികളാണ് പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് (ഐ) 18 വാര്‍ഡുകളില്‍ ചിഹ്നത്തില്‍ മത്സരിക്കും. സിപിഎം 15 വാര്‍ഡുകളിലാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. സിപിഐ നാലു വാര്‍ഡുകളില്‍ ചിഹ്നത്തില്‍ മത്സരിക്കും. 15 വാര്‍ഡുകളില്‍ ബിജെപി മത്സരരംഗത്തുണ്ട്. ജനാതാദള്‍ (യു) ഒരു വാര്‍ഡില്‍ മത്സരരംഗത്തുണ്ട്. 15 പേര്‍ സ്വതന്ത്രരായി മത്സരിക്കും.
വാര്‍ഡും സ്ഥാനാര്‍ഥുകളും ചുവടെ:
വാര്‍ഡ്-1. വസന്ത ഉണ്ണിസത്താര്‍ (കോണ്‍ ഐ), പി. ഡി. രാജീവ് (സിപിഎം), കൃഷ്ണകുമാര്‍ (ബിജെപി).
വാര്‍ഡ്-2. സിനു സിബിന്‍ ദാസ് (കോണ്‍ ഐ), സീന (സിപിഎം), ഉദയ സന്തോഷ് (സ്വത.).
വാര്‍ഡ്-3. രാജശ്രീ ബാബു (കോണ്‍ ഐ), സിനി പ്രദീപ് (സിപിഎം), എസ്. സിംല (സ്വത.).
വാര്‍ഡ്-4: മല്ലിക ഷാജി (കോണ്‍ ഐ), ഷൈലജ ദിനകരന്‍ (സിപിഎം), ശ്രീദേവി (ബിജെപി).
വാര്‍ഡ്-5. പി.എസ്. രഞ്ജിത്ത് (കോണ്‍ ഐ), വി. കെ. രതീഷ് (സിപിഎം), വി.ഡി. ദിപുലാല്‍ (ബിജെപി), സുരേഷ്ബാബു (സ്വത.).
വാര്‍ഡ്- 6. ബീന രത്‌നന്‍ (കോണ്‍ ഐ), എന്‍.സി. ഹോച്ച്മിന്‍ മാസ്റ്റര്‍ (സിപിഐ), അഭിലാഷ് (ബിജെപി), മോഹനന്‍ (സ്വത.).
വാര്‍ഡ്-7. വിജയമ്മ (കോണ്‍ ഐ), യമുന (സിപിഎം), സരിത സുനില്‍ (ബിജെപി).
വാര്‍ഡ്-8. സോഫി ജോജോ (കോണ്‍ ഐ), രേഷ്മ ഗോപി (സിപിഎം), സരസ ബൈജു (ബിജെപി)
വാര്‍ഡ്-9. കെ.പി. ഗോപിനാഥ് (കോണ്‍ ഐ), ജോസ് (സിപിഎം), ജിപ്‌സണ്‍ (ബിജെപി), സുമേഷ് (സ്വത.).
വാര്‍ഡ്-10. ടി.കെ. ഷാജി (കോണ്‍ ഐ), കെ.വി. പ്രകാശന്‍ (സിപിഎം), ബിജോയ് കാനാടി (ബിജെപി).
വാര്‍ഡ്-11. മണി ആനന്ദന്‍ (കോണ്‍ ഐ), കെ.വി. ജിഷ (എല്‍ഡിഎഫ്-സ്വത.), ഹിമ (ബിജെപി), അജിത (സ്വത.).
വാര്‍ഡ്-12. ഷാന്റി രാജു (കോണ്‍ ഐ), മേഴ്‌സി സനല്‍കുമാര്‍ (സിപിഎം).
വാര്‍ഡ്-13. എം.ഡി. മധുലാല്‍ (കോണ്‍ ഐ), പി. സി. ബാബു (സിപിഐ), അനില്‍കുമാര്‍ (ബിജെപി). സുരേഷ് (സ്വത.)
വാര്‍ഡ്-14. കെ.കെ. ഗിരീഷ് (കോണ്‍ ഐ), സുമേഷ് (സിപിഎം), കെ.കെ. രതീഷ് (ബിജെപി), ശകുന്തള (സ്വത.).
വാര്‍ഡ്-15. ഉഷ തമ്പി (കോണ്‍ ഐ), രമ്യ രാജീവ് (സിപിഎം), സജിത സിബിന്‍ (ബിജെപി).
വാര്‍ഡ്-16. കെ.എം. അംബ്രോസ് (സിപിഎം), രാജീവ് മണ്ണാളില്‍ (ജനതാദള്‍ യു), ടി.എസ്. സുരേഷ് (സ്വത.).
വാര്‍ഡ്-17. അനില്‍ ഏലിയാസ് (കോണ്‍ ഐ), വര്‍ഗീസ് മാണിയാറ (സിപിഐ), ശ്രീജിത്ത് ശശിധരന്‍ (ബിജെപി), രാധാകൃഷ്ണന്‍ (സ്വത.).
വാര്‍ഡ്-18. ഷേര്‍ളി കിഷോര്‍ (കോണ്‍ ഐ), പി. ബി. ബിജി (സിപിഎം), ഷെല്ലി ദേവസ് (ബിജെപി), വി. കെ. രാജന്‍ (സ്വത.), ഷിന്‍സ ശേല്‍വരാജ് (സ്വത.).
വാര്‍ഡ്-19. മഞ്ജുഷ സാനു (യുഡിഎഫ് സ്വത.), ഷീബ അജന്‍ (സിപിഎം), രമണി ബാബു (ബിജെപി).
വാര്‍ഡി-20. മേരി മിനി (കോണ്‍ ഐ), ലൈസ അനില്‍ (സിപിഐ), ബിന്ദു (സ്വത.).