പറവൂര്‍: ഏഴിക്കര ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ ആറിടത്ത് ത്രികോണ മത്സരം നടക്കും. മൂന്ന് വാര്‍ഡുകളില്‍ ചതുഷ്‌കോണ മത്സരമാണ്. വാര്‍ഡ് എട്ടില്‍ പള്ളിയാക്കലില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുക. വാര്‍ഡ് 11ലും 12ലും ആറ് സ്ഥാനാര്‍ഥികള്‍ വീതം മത്സരരംഗത്തുണ്ട്. വാര്‍ഡ് പത്ത് പുളിങ്ങനാട്ട് അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
വാര്‍ഡ് 1: ആശ്രിത ബിജു (ബി.ജെ.പി.), ഉഷ രാധാകൃഷ്ണന്‍ (സി.പി.എം.), വീണ അശ്വിനികുമാര്‍ (കോണ്‍-ഐ).
വാര്‍ഡ് 2: ഗോപി ബാലന്‍ (ബി.ജെ.പി.), ജയലക്ഷ്മി രാധാകൃഷ്ണന്‍ (കോണ്‍-ഐ), വി.എസ്. ശിവരാമന്‍ (എല്‍.ഡി.എഫ് -സ്വത).
വാര്‍ഡ് 3: ഗംഗ സാജന്‍ (ബി.ജെ.പി.), രേഖ സാജന്‍ (സി.പി.എം.), ഷീബ സൈലേഷ് (കോണ്‍-ഐ).
വാര്‍ഡ് 4: കെ.കെ. നാരായണന്‍ മാസ്റ്റര്‍ (സി.പി.എം.), ശ്രീധരന്‍ നായര്‍ (സീതപ്പന്‍ -കോണ്‍-ഐ), സതീശന്‍ കൃഷ്ണന്‍കുട്ടി (ബി.ജെ.പി.), പി. സുകുമാരന്‍ (മനോഹരന്‍ -സ്വത.).
വാര്‍ഡ് 5: ശശികുമാര്‍ അപ്പുക്കുട്ടന്‍ (ബി.ജെ.പി.), വി. കെ. സജീവന്‍ (കോണ്‍-ഐ), സരേഷ്ബാബു (ബാബു -സി.പി.എം.), വി.എസ്. സത്യനേശന്‍ (സ്വത.)
വാര്‍ഡ് 6: പി.എ. ചന്ദ്രിക (സി.പി.ഐ.), എ.എസ്. സുചിത്ര (ബി.ജെ.പി.), സുജാത നാരായണന്‍ (കോണ്‍-ഐ).
വാര്‍ഡ് 7: ഗീത പ്രതാപന്‍ (എല്‍.ഡി.എഫ് -സ്വത.), രമിത ജഗതി (കോണ്‍-ഐ), സിന്ധു ദിലീപ് (സ്വത.).
വാര്‍ഡ് 8: ഡലീല പീറ്റര്‍ (കോണ്‍-ഐ), ത്രേസ്യാമ്മ വിന്‍സെന്റ് (എല്‍.ഡി.എഫ് -സ്വത.).
വാര്‍ഡ് 9: നിഷാദ് (സി.പി.എം.), പങ്കജാക്ഷന്‍ ചാത്തന്‍ (ബി.ജെ.പി.), കെ.എസ്. ഭുവനചന്ദ്രന്‍ (കോണ്‍-ഐ).
വാര്‍ഡ്- 10: സി.എം. രാജഗോപാല്‍ (കോണ്‍-ഐ), പി. എസ്. സനീഷ് (സ്വത.), സുനില്‍രാജ് (സി.പി.എം.), കെ. എം. വര്‍ഗീസ് (സ്വത.), ഇ.കെ. സുജിത്ത് (സ്വത.).
വാര്‍ഡ് 11: പ്രദീപ് കാവുങ്കല്‍ (കോണ്‍-ഐ), കെ. മോഹനന്‍ (സി.പി.എം.), രാജന്‍ അയ്യര്‍ (ബി.ജെ.പി.), ഉണ്ണികൃഷ്ണന്‍ (സ്വത.), എന്‍.എ. ബാബു (സ്വത.), എം.കെ. സുകുമാരന്‍ (സ്വത.).
വാര്‍ഡ് 12: വനജ ഘോഷ് (യു.ഡി.എഫ് -സ്വത.), എ. ആര്‍. സ്‌മേര (സി.പി.എം.), ദേവിക മധുസൂദനന്‍ (സ്വത.), ബിന്ദു ജീവന്‍ (സ്വത.), സ്മിത ദേവദാസ് (സ്വത.), സുജാത സുരേഷ് (സ്വത.).
വാര്‍ഡ് 13: എം.എസ്. രതീഷ് (കോണ്‍-ഐ), ഇ.വി. ബാലന്‍ (സി.പി.ഐ.), ശ്രീജ അനില്‍കുമാര്‍ (സ്വത.), സുരേഷ് (സ്വത.).
വാര്‍ഡ് 14: ഷീല മുരളി (സി.പി.ഐ.), ഷൈനു ഗോപാലകൃഷ്ണന്‍ (കോണ്‍-ഐ).