കക്ഷിനില
വാർഡുകൾ- 18
യു.ഡി.എഫ്.- 12
കോൺ. ഐ.- 12
എൽ.ഡി.എഫ്.- 6
സി.പി.എം.- 5
സി.പി.ഐ.- 1

മൂഴിക്കുളം: സിപിഎം ഭരണത്തിനറുതിവരുത്തി ഏറെ പ്രതീക്ഷയോടെയാണ് പാറക്കടവിൽ പി.വി. ജോസിന്റെ നേതൃത്വത്തിൽ യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നത്. എന്നാൽ, താമസിയാതെ എ -ഐ ഗ്രൂപ്പ് പോര് ഭരണപ്രതിസന്ധിയുണ്ടാക്കി. ഇത് വികസന മാന്ദ്യത്തിന് വഴിവച്ചു. ഭരണത്തിലെ അഴിമതിയും ക്രമക്കേടും ചൂണ്ടിക്കാട്ടി ഐ. വിഭാഗം പ്രസിഡന്റിനുള്ള പിന്തുണ പിൻവലിച്ചു.
 തുടർന്ന് എൽഡിഎഫിന്റെ പിന്തുണയോടെ ഐ. ഗ്രൂപ്പിലെ പൗലോസ് കല്ലറയ്ക്കൽ 2013 സപ്തംബറിൽ പ്രസിഡന്റായി. 7 മാസം ഇത് തുടർന്നു. 
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാർട്ടിയുടെ നിർദേശപ്രകാരം ഐ. ഗ്രൂപ്പിന് എൽഡിഎഫിന്റെ പിന്തുണ ഉപേക്ഷിക്കേണ്ടിവന്നു. ഇതോടെ, പൗലോസ് കല്ലറയ്ക്കൽ രാജിവച്ചു. പി.വി. ജോസ് വീണ്ടും യുഡിഎഫ് ഭരണസമിതിയുടെ പ്രസിഡന്റായി ശക്തനായി തിരിച്ചുവന്നു.
 1958ലാണ് പാറക്കടവ് ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത്.  കൂടുതൽകാലം എൽഡിഎഫാണ് ഭരണം കൈയാളിയത്. നിലവിലെ ഭരണസമിതിയിലെ 18 പേരിൽ കോൺഗ്രസ്-ഐ.യിലെ എൻ.സി. വേലായുധൻ മാസ്റ്റർ കഴിഞ്ഞ മെയ് 9ന് മരിച്ചു. യുഡിഎഫിന് ഇപ്പോൾ 11 അംഗങ്ങളേയുള്ളു. 6 അംഗ പ്രതിപക്ഷത്ത് 5ഉം വനിതകളാണ്.  ഇരു പക്ഷത്തുമായി 9 വനിതകളുണ്ട്. 

 

വിസ്തീർണം- 24.665 ച.കി.മീ.
ജനസംഖ്യ- 29997