മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഒമ്പത് പ്രശ്‌നബാധിത ബൂത്തുകള്‍. മൂവാറ്റുപുഴ നഗരസഭ, മാറാടി, ആവോലി, പായിപ്ര പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് പ്രശ്‌നബാധിത ബൂത്തുകളുള്ളത്.
നഗരസഭയിലെ കിഴക്കേക്കര, ടൗണ്‍ യു.പി. സ്‌കൂള്‍ ബൂത്തുകളും മാറാടിയിലെ കുരുക്കുന്നപുരം ബൂത്തും ആവോലിയിലെ ആനിക്കാട് ബൂത്തും പായിപ്രയിലെ പേഴയ്ക്കാപ്പിള്ളി, മാനാറി, പെരുമറ്റം, മുളവൂര്‍, പൊന്നിരിക്കാപ്പറമ്പ് ബൂത്തുകളുമാണ് പ്രശ്‌നബാധിതം. ഇവിടെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാകും.