കുറുപ്പംപടി: വേങ്ങൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. അംഗവുമായിരുന്ന അമ്മിണി കുര്യാക്കോസ് ഇത്തവണ കൂവപ്പടി ബ്ലോക്കില്‍ ബി.ജെ.പി.പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി. ക്രാരിയേലി ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്.
2000 ല്‍ പുതുമന വാര്‍ഡില്‍ ഇടതുപക്ഷത്തുനിന്ന് ജയിച്ച് പഞ്ചായത്തംഗമായ ഇവര്‍ 2004-05ല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1990 ലും പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്രാരിയേലി വാര്‍ഡില്‍ നിന്ന് അന്ന് ജയിച്ചതാകട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി.
മൂന്നാമങ്കത്തില്‍ ഇവര്‍ നേരിടുന്നത്, ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റായ പ്രസന്നകുമാരി വാസു(കോണ്‍.)വിനെയും സി.പി.എമ്മിലെ സരള കൃഷ്ണന്‍കുട്ടിയെയുമാണ്.