കൂത്താട്ടുകുളം: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം എന്നിവ ക്രമീകരിക്കുന്ന ജോലികള്‍ നവം. രണ്ടിന് നടക്കും.
കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ രാവിലെ 10 ന് ആരംഭിക്കും. കൂത്താട്ടുകുളം നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും യോഗവും അന്നേ ദിവസം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നടക്കും.