കൊച്ചി: കന്നിയങ്കത്തിന് ഇറങ്ങുന്ന മകള്‍ക്ക് അനുഗ്രഹവുമായി ശാരദ ടീച്ചര്‍ എത്തി. കൊച്ചി കോര്‍പ്പറേഷന്‍ രവിപുരം ഡിവിഷനില്‍ മത്സരിക്കുന്ന മകള്‍ ഉഷയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് എത്തിയതായിരുന്നു ടീച്ചര്‍. മുന്‍ മുഖ്യമന്ത്രി നായനാരുടെ കുടുംബം ഒന്നിച്ചാണ് കണ്‍വെന്‍ഷനെത്തിയത്. നായനാര്‍ക്ക് ശേഷം കുടുംബത്തില്‍ നിന്നൊരാള്‍ ജനവിധി തേടാന്‍ ഇറങ്ങുന്നതിന്റെ സന്തോഷത്തിലായിരുന്നു ടീച്ചര്‍. കണ്‍വന്‍ഷന്‍ ഹാളിനു പുറത്ത് ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ടീച്ചര്‍ ഫോട്ടോയ്ക്കും പോസ് ചെയ്തു.
മാണിക്കോത്ത് റോഡിലെ കോ-ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഉഷയെ വിജയിപ്പിക്കണമെന്ന് ശാരദ ടീച്ചര്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രസംഗിച്ചു.