കക്ഷിനില
വാർഡ് -13
യു.ഡി.എഫ് -10
കോൺഗ്രസ് -6
കേരള കോൺ. (മാണി) -3
കേരള കോൺ. (ജേക്കബ്) -1
ഇവരിൽ അയോഗ്യർ -6
നിലവിൽ കോൺ. -4
സ്വത -1
എൽ.ഡി.എഫ്.
സി.പി.എം. -1
 

 

 കോതമംഗലം: വികസനം പടിവാതുക്കലെത്താത്ത കുഗ്രാമമായി പാലമറ്റവും പരിസരവും നിലകൊള്ളുന്നു.
 കീരംപാറ പഞ്ചായത്ത് നിലവിൽ വന്നത് 1953-ൽ ആണ്. ഇരുമുന്നണികളേയും മാറി മാറി അധികാരത്തിലേറ്റിയ പാരമ്പര്യമുണ്ട്. കുറേ കാലങ്ങളായി പ്രസിഡന്റ് വാഴാത്ത പഞ്ചായത്തെന്ന പ്രശസ്തിയും കീരംപാറയ്ക്കുണ്ട്. 
തമ്മിലടിയും തൊഴിൽക്കുത്തും കൊണ്ട് വികസനം വഴിമുട്ടി.
 കഴിഞ്ഞ ഭരണസമിതി എൽ.ഡി.എഫിനായിരുന്നു. ഭരണ കാലയളവിൽ നാല് പ്രസിഡന്റുമാർ മാറി. 
യു.ഡി.എഫാണ് ഇപ്പോഴത്തെ ഭരണസമിതി. ഇവർ ഒട്ടും പിന്നോട്ട് പോയിെല്ലന്ന് മാത്രമല്ല ഒരടി മുന്നോട്ട് പോകുക കൂടി ചെയ്തു. 
 പ്രസിഡന്റ് വനിതാ സംവരണമായിരുന്നു. അങ്ങനെയെങ്കിലും ഭരണം നന്നാവുമെന്ന് നാട്ടുകാർ കരുതി. 13-ൽ 10ഉം നേടി യു.ഡി.എഫ്. മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറി.
 ഭരണം തുടങ്ങി ഏതാനും മാസം പിന്നിട്ടപ്പോഴേക്കും മാറ്റം പ്രകടമായി. പ്രസിഡന്റ് ലിസി വത്സലന്റെ ഏകാധിപത്യ ഭരണമാണെന്ന് ആരോപിച്ച് ഭരണകക്ഷിയിലെ ആറുപേർ അവിശ്വാസം കൊണ്ട് വന്നു. വിമതരുടെയും ഒരു എൽ.ഡി.എഫ്.  അംഗത്തിന്റെയും സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെ സുജ സലിം പ്രസിഡന്റായി.
 അങ്ങനെ അഞ്ച് വർഷം പൂർത്തിയാവുമ്പോൾ വികസനമൊന്നും നടന്നില്ലെങ്കിലും അഞ്ച് തവണ പ്രസിഡന്റുമാർ മാറി. മൂന്ന് പ്രാവശ്യം ലിസിയും രണ്ട് തവണ സുജയും പ്രസിഡന്റായി. 
 യു.ഡി.എഫിൽ വിപ്പ് ലംഘിച്ച് പോയ ആറുപേരെ തിരഞ്ഞെടുപ്പ് കമ്മീഷനും പിന്നീട് ഹൈക്കോടതിയും അയോഗ്യരാക്കി. ഒരു സ്വതന്ത്ര അംഗം രാജിവയ്ക്കുകയും ചെയ്തു. ഈ മെമ്പറുടെ രാജി സ്വീകരിച്ചിട്ടിെല്ലന്നും പറയുന്നു. 
 മൃഗീയ ഭൂരിപക്ഷത്തിൽ അധികാരിത്തിലേറിയ യു.ഡി.എഫ്. ഭരണസമിതിയിൽ ഇപ്പോൾ നാല് കോൺഗ്രസ് അംഗങ്ങൾ മാത്രമായി ചുരുങ്ങി.

കീരംപാറ പഞ്ചായത്ത്  -1953 ആഗസ്ത് ഒന്നിന് നിലവിൽ വന്നു
വിസ്തൃതി -28.745 ച. കി.മീ.
ജനസംഖ്യ -13,127 (2011 സെൻസസ്)