കക്ഷിനില
         യു.ഡി.എഫ്   
         കോൺഗ്രസ്-   11
        കേരള കോൺ(എം)- 1        
       എൽഡിഎഫ്     
         സി.പി.എം-     4
        എൻ.സി.പി-     1
  


അങ്കമാലി: ജില്ലയുടെ വടക്കുഭാഗത്തെ പ്രവേശന കവാടമാണ് കറുകുറ്റി. രാജഭരണ കാലത്ത് കൊച്ചി,തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തി പ്രദേശവുമായിരുന്നു. 
രാജഭരണ കാലത്തെ ഒർമകളുമായി തിരു-കൊച്ചിയുടെ അതിർത്തിക്കല്ല് ഇപ്പോഴും കാണാം.ദേശീയ പാതയോരത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും കാർഷിക ഗ്രാമമാണ് കറുകുറ്റി പഞ്ചായത്ത്്. ഏഴാറ്റുമുഖം സ്ഥിതി ചെയ്യുന്നതിനാൽ വിനോദ സഞ്ചാരപരമായ പ്രാധാന്യവുമുണ്ട്. 1960 ൽ ആണ് പഞ്ചായത്ത് രൂപവത്കരിച്ചത്. യുഡിഎഫും എൽഡിഎഫും മാറി മാറി ഭരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ കാലം ഭരിച്ചത് യു.ഡി.എഫാണ്. 1988ലാണ് എൽ.ഡി.എഫ്. ആദ്യമായി അധികാരത്തിലെത്തുന്നത്.  1991ൽ യുഡിഎഫ്  തിരിച്ചുപിടിച്ചു.പൊതുവെ വികസന പ്രവർത്തനങ്ങൾ നടന്നിട്ടുള്ള പഞ്ചായത്താണ് കറുകുറ്റി.ശക്തമായ ഇടപെടലുകൾ നടത്തുന്ന പ്രതിപക്ഷവുമുണ്ട്. ഭരണ സ്ഥിരതയുള്ള പഞ്ചായത്തുകൂടിയാണ് കറുകുറ്റി.കാർഷിക മാർക്കറ്റ്,പൊതുശ്മശാനം,കറുകുറ്റി-പാലിശ്ശേരി റോഡ് വികസനം തുടങ്ങിയ ആവശ്യങ്ങളാണ് കറുകുറ്റിയിലെ ജനങ്ങളിൽ നിന്നും പ്രധാനമായും ഉയരുന്നത്.ഭരണനേട്ടങ്ങൾ നിരത്തി ഭരണ തുടർച്ചയ്ക്കായി കച്ചമുറുക്കുകയാണ് യുഡിഎഫ്.എന്നാൽ ഭരണം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് എൽഡിഎഫ്.സാധ്യതയുള്ള വാർഡുകളിൽ ഇക്കുറി ബിജെപിയും രംഗത്തുണ്ടാകും.നിലവിൽ പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് സംവരണം ചെയ്തിരുന്നതിനാൽ വരും ഭരണം പുരുഷാധിപത്യത്തിലായിരിക്കും. 

 

  വിസ്തൃതി-  33.57 ച.കി.മീ.    
  ജനസംഖ്യ-   28118
  പുരുഷൻ-     13804
  സ്ത്രീ-         14314          
  ആകെ വാർഡ്-    17