വെണ്മണി: കാവിക്കൊടിയും മഞ്ഞക്കൊടിയും കൂട്ടിക്കെട്ടുവാനുള്ള ആര്‍.എസ്.എസ്സിന്റെ ശ്രമം മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍.ഡി.എഫ്. വെണ്മണി കല്യാത്രയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായിക ചേരിതിരിവ് ഉണ്ടാക്കി ഭരണഘടന അംഗീകരിച്ച മതനിരപേക്ഷത തകര്‍ക്കുവാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത്. സമുദായ സംഘടനകളെ പാട്ടിലാക്കി കേരളത്തെ മതാധിഷ്ഠിത സമൂഹമാക്കി മാറ്റുവാനുള്ള നീക്കമാണിത്. അഡ്വ. റോയി ഫിലിപ്പ് അധ്യക്ഷനായി. എം.എച്ച്. റഷീദ്, സി.കെ. ഉദയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.