മാവേലിക്കര: എല്‍.ഡി.എഫ്. മാവേലിക്കര നഗരസഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ശ്രീകൃഷ്ണ ഗാനസഭാമന്ദിരത്തില്‍ നടന്നു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാഘവന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ്. ടൗണ്‍ കണ്‍വീനര്‍ എ. നന്ദകുമാര്‍ അധ്യക്ഷനായി. മുരളി തഴക്കര, അഡ്വ. ജി. ഹരിശങ്കര്‍, കെ.എസ്. രവി, ജി. അജയകുമാര്‍, ലീലാ അഭിലാഷ്, പി.കെ. ശശിധരന്‍, ഡി. തുളസീദാസ് എന്നിവര്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍: അഡ്വ. ജി. ഹരിശങ്കര്‍ (പ്രസി.), എ. നന്ദകുമാര്‍ (സെക്ര.).