ചേര്‍ത്തല: വാക്കിലും പ്രവൃത്തിയിലും നിലപാടുകളിലും ഉറച്ചു നില്കാത്ത വി.എസ്. അച്യുതാനന്ദന് ഏറ്റവും വലിയ അവസരവാദിയാണെന്ന് എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗം ചേര്‍ത്തല, കണിച്ചുകുളങ്ങര യൂണിയനുകളുടെ സംയുക്ത പ്രവര്‍ത്തക സമ്മേളനം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലിന്നേവരെ തൊഴിലുകളൊന്നും ചെയ്യാതെ ഇത്രയും കാലം എങ്ങനെ ജീവിച്ചുവെന്ന് അച്യുതാനന്ദന് കേരള ജനതയോടു വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞകാര്യങ്ങളെല്ലാം അധികാരത്തിലെത്തിയപ്പോള്‍ മറന്ന ചരിത്രമാണ് അച്യുതാനന്ദനുള്ളത്.
ഇത്തരക്കാര്‍ ഉമ്മാക്കികാട്ടിയാല് വിരളുന്നതല്ല എസ്.എന്‍.ഡി.പി. യോഗം. ഇല്ലാത്ത ആക്ഷേപങ്ങള്‍ ഉണ്ടാക്കി എസ്.എന്‍.ഡി.പി. യോഗത്തെയും നേതാക്കളെയും തകര്‍ക്കാനുള്ള ഗൂഢാലോചനകളാണ് നടക്കുന്നത്.
എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുമെന്നും അടുത്ത നിയമസഭയില്‍ കൂടുതല്‍പേര്‍ ശ്രീനാരായണ നാമധേയത്തില്‍ സത്യപ്രതിജ്ഞചെയ്യുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി. മന്മഥന് അധ്യക്ഷനായി. യൂണിയന് സെക്രട്ടറി കെ.കെ. മഹേശന്, പാലാ യൂണിയന് സെക്രട്ടറി അഡ്വ. സന്തോഷ് കുമാര്‍, യോഗം കൗണ്‍സിലര്‍ അഡ്വ. സന്തോഷ് അടിമാലി, പി.എസ്.എന്‍. ബാബു, കെ. പുരുഷോത്തമന്, പുരുഷമണി, തുളസീഭായി, അനില്‍ ഇന്ദീവരം, ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.