ആലപ്പുഴപഞ്ചായത്തുകള്‍ യുഡിഎഫിനെ കൈയൊഴിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. 72 ഗ്രാമപഞ്ചായത്തുകളില്‍ 48 എണ്ണവും ഇടതുപക്ഷത്തേക്ക് ചാഞ്ഞപ്പോള്‍ 23 എണ്ണം യുഡിഎഫിനെ കൈയൊഴിഞ്ഞില്ല. ബിജെപിയും ഒരു പഞ്ചായത്ത് സ്വന്തമാക്കി. 

കഴിഞ്ഞതവണ 37 പഞ്ചായത്തുകള്‍ സ്വന്തമായുണ്ടായിരുന്ന ഇടതിന് 48 പഞ്ചായത്തുകള്‍ ഇത്തവണ കൈവശപ്പെടുത്താനായി. ആറ് പഞ്ചായത്തുകള്‍ വീതം വെച്ചിരുന്ന ആലപ്പുഴയില്‍ ഇത്തവണ നാല് പഞ്ചായത്തുകള്‍ കൊണ്ട് യു.ഡി.എഫിന് തൃപ്തിപ്പെടേണ്ടി വന്നു. 

ആറില്‍ അഞ്ച് നഗരസഭകളും സ്വന്തമാക്കിയത് യു.ഡി.എഫിന് ആശ്വസിക്കാന്‍ വകനല്‍കുന്നു. കഴിഞ്ഞ തവണ അഞ്ചില്‍ നാലും യുഡിഎഫ് ഭരണത്തിലായിരുന്നു.