ആലപ്പുഴ: ജില്ലയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം ബുധനാഴ്ച ജില്ലയില്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. തണ്ണീര്‍മുക്കം, തൈക്കാട്ടുശ്ശേരി, ചെത്തി, മാരാരിക്കുളം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും വൈകിട്ട് 5.30ന് ചേര്‍ത്തല മുട്ടത്തിപറമ്പില്‍ നടക്കുന്ന യോഗത്തിലും പങ്കെടുക്കും.
വ്യാഴാഴ്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് ഹരിപ്പാട്, പള്ളിപ്പുറത്തും പൂച്ചാക്കലിലും നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കും. സി.പി.എം. വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം നല്കുന്ന സ്വീകരണ യോഗത്തിലും പങ്കെടുക്കും.