ആലപ്പുഴ: ഇടതുമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ഐ.എന്‍.എല്‍. ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ചാരുംമൂട് സാദത്ത് അധ്യക്ഷനായിരുന്നു. എച്ച്. മുഹമ്മദാലി, നിസാര്‍ കായംകുളം, കെ.പി. നാസര്‍, ഹബീബ് തൈപ്പറമ്പില്‍, ഷാജി കൃഷ്ണന്‍, നവാസ് മുഖാം, സി.സി. സാലി, ഷറഫുദീന്‍ രാമന്‍ചിറ എന്നിവര്‍ സംസാരിച്ചു.