വേണം കുട്ടികള്‍ക്കിണങ്ങുന്ന ലോകം; അവര്‍ക്കുമുണ്ട്‌ അവകാശങ്ങള്‍


സുരേന്ദ്രന്‍ ചീക്കിലോട്

പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

ന്തസ്സോടെയും അഭിമാനത്തോടെയും മനുഷ്യനായി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനായി 1948 ഡിസംബര്‍ 10ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോക മനുഷ്യാവകാശ പ്രഖ്യാപനം നടന്നു. മനുഷ്യാവകാശത്തില്‍ സുപ്രധാനമാണ് കുട്ടികളുടെ അവകാശങ്ങള്‍.

ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയോടെ വളരാനും വികാസംപ്രാപിക്കാനുമുള്ള കുട്ടികളുടെ അവകാശങ്ങള്‍ പലപ്പോഴും നിഷേധിക്കപ്പെടുന്ന പ്രവണത ഇന്നുണ്ട്. യുദ്ധങ്ങളിലും കലാപങ്ങളിലും തീവ്രവാദ ആക്രമണങ്ങളിലുമെല്ലാം കുട്ടികളുടെ അവകാശങ്ങള്‍ ബലികഴിക്കപ്പെടുന്നു. ലോകത്തിലെ മൂന്നിലൊന്നുവിഭാഗം കുട്ടികള്‍ വേണ്ടത്ര ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നുണ്ട്. ഇന്ത്യയിലെ 50 ശതമാനത്തോളം കുട്ടികള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് യു.എന്‍. പഠനം വ്യക്തമാക്കുന്നു.

ആര്‍.ടി.ഇ. ആക്ട് 2009

ഇന്ത്യയില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിലെ പുതിയ നാഴികക്കല്ലാണ് 2009 ഓഗസ്റ്റ് 26ന് ഇന്ത്യന്‍ പ്രസിഡന്റ് ഒപ്പുവെച്ച ആര്‍.ടി.ഇ. ആക്ട് 2009.

വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിക്കൊണ്ടുള്ള ഈ നിയമം കേന്ദ്ര ഗവണ്മെന്റിന്റെ പ്രത്യേക വിജ്ഞാപനംവഴി 2010 ഏപ്രില്‍ ഒന്നിനു നിലവില്‍വന്നു.

അവകാശനിയമത്തിലെ 3 'P'കള്‍

ലഭ്യത (PROVISION), സംരക്ഷണം (PROTECTION), പങ്കാളിത്തം (PARTICIPATION) എന്നിവ ആര്‍.ടി.ഇ. ആക്ടിലെ മൂന്ന് പ്രധാനഘടകങ്ങളാണ്. മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം, ഗുണാത്മകമായ മൂല്യങ്ങള്‍, മനോഭാവങ്ങള്‍, അറിവുകള്‍, കഴിവുകള്‍ എന്നിവ ആര്‍ജിക്കാന്‍ പര്യാപ്തമായ അന്തരീക്ഷം, വ്യക്തിത്വ വികാസം, ശാരീരിക മാനസിക കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരം, സര്‍ഗശേഷികള്‍ പോഷിപ്പിക്കുന്നതിനുള്ള അവസരം, വിശ്രമാവസരങ്ങള്‍ ആസ്വദിക്കാനും വിനോദ പരിപാടികളില്‍ പങ്കെടുക്കാനുമുള്ള സാഹചര്യം തുടങ്ങിയവയുടെ ലഭ്യത വിദ്യാലയങ്ങളില്‍ ഉറപ്പാക്കേണ്ടതാണെന്ന് വിദ്യാഭ്യാസനിയമം നിഷ്‌കര്‍ഷിക്കുന്നു.

കളിസ്ഥലം, കളിയുപകരണങ്ങള്‍, ആരോഗ്യകരമായ പരിസരം, ഭക്ഷണം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, പഠനോപകരണങ്ങള്‍, ലൈബ്രറി, ലബോറട്ടറി സംവിധാനങ്ങള്‍ എന്നിവയും അധ്യാപകന്റെ മുഴുവന്‍ സമയ സാന്നിധ്യവും വിദ്യാലയങ്ങളില്‍ ഉറപ്പാക്കേണ്ടതാണ്.

ബാലവേലയില്‍നിന്നുള്ള സംരക്ഷണം, വീട്ടില്‍ രക്ഷിതാക്കളാലും വിദ്യാലയത്തില്‍ അധ്യാപകരാലും സംരക്ഷിക്കപ്പെടാനുള്ള അവകാശം, വീട്ടിലും വിദ്യാലയത്തിലും കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടാനുള്ള അവകാശം തുടങ്ങിയവ PROTECTION എന്ന വിഭാഗത്തില്‍പ്പെടുന്ന നിബന്ധനകളാണ്. കുട്ടിയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ അവര്‍ക്ക് അഭിപ്രായം പറയാനും പ്രശ്‌നപരിഹാര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനുമുള്ള അവകാശം, പഠനപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, വിദ്യാലയത്തിന്റെ ഭരണപരമായ കാര്യങ്ങളിലും വിദ്യാലയ പ്രവര്‍ത്തനങ്ങളിലും നിര്‍ദേശങ്ങള്‍ വെക്കാനും പങ്കാളിത്തം വഹിക്കാനുമുള്ള അവകാശം, പഠനയാത്രകള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ തീരുമാനിക്കുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പങ്കാളിത്തം എന്നിവയൊക്കെ PARTICIPATION എന്ന വിഭാഗത്തില്‍പ്പെടുന്നു.

ഇന്ത്യയില്‍ ഒന്നരക്കോടിയിലേറെ കുട്ടികള്‍ ഇപ്പോഴും ബാലവേലകളില്‍ ഏര്‍പ്പെടുന്നുണ്ട്. വിദ്യാലയത്തിന്റെ പടികയറാന്‍ ഭാഗ്യമില്ലാത്ത മൂന്നുകോടിയോളം കുട്ടികള്‍ ഇന്ത്യയിലുണ്ട്

ജനീവ പ്രഖ്യാപനം

1948ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിന് വളരെ മുമ്പുതന്നെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ലോകം ചിന്തിച്ചിരുന്നു. ഈ മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു 1924ല്‍ ജനീവയില്‍ വെച്ചുനടന്ന കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ജനീവ പ്രഖ്യാപനം (GeNEVA DECLARATION OF THE RIGHT OF THE CHILD).

വിദ്യാഭ്യാസ അവകാശനിയമം

 1. കുട്ടിയുടെ താമസസ്ഥലത്തിന് ഒരു കിലോമീറ്ററിനുള്ളില്‍ ലോവര്‍ പ്രൈമറി സ്‌കൂളും മൂന്നു കിലോമീറ്ററിനുള്ളില്‍ അപ്പര്‍ പ്രൈമറി സ്‌കൂളും ഉണ്ടായിരിക്കണം
 2. പഠനത്തിനായി കുട്ടികളില്‍നിന്ന് ഒരു ഫീസും ഈടാക്കാന്‍ പാടില്ല.
 3. പ്രവേശന പരീക്ഷകളോ തലവരിപ്പണം ഈടാക്കലോ പാടില്ല.
 4. കുട്ടിയുടെ പ്രായത്തിനനുസരിച്ചുള്ള ക്ലാസുകളില്‍ പ്രവേശനം നല്‍കണം.
 5. കുട്ടിയെ ശാരീരികമായോ മാനസികമായോ ബാധിക്കുന്ന ഒരു ശിക്ഷയും പാടില്ല.
 6. വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരിക്കണം.
 7. സ്‌കൂളിന്റെ മേല്‍നോട്ടം വഹിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ രൂപവത്കരിക്കണം.
 8. നിര്‍ദിഷ്ട യോഗ്യതയുള്ള അധ്യാപകരേ ക്ലാസ് എടുക്കാവൂ.
 9. സര്‍ക്കാര്‍ സഹായം പറ്റുന്ന വിദ്യാലയങ്ങള്‍ 25ശതമാനം സീറ്റുകള്‍ പിന്നാക്ക വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കണം.
 10. ആറാംവയസിലേ സ്‌കൂളില്‍ പ്രവേശനം നല്‍കാവൂ.
 11. പഠനവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കി സ്‌കൂള്‍ പ്രവേശനം നല്‍കണം.
 12. ദേശീയ ലക്ഷ്യങ്ങള്‍ക്കിണങ്ങുന്ന അംഗീകൃത പാഠപുസ്തകങ്ങള്‍ മാത്രമേ വിദ്യാലയങ്ങളില്‍ ഉപയോഗിക്കാവൂ.

കുട്ടികളുടെ അവകാശസംരക്ഷണം നാള്‍വഴികള്‍

1924 : ജനീവ കണ്‍വെന്‍ഷന്‍

1934 : ലീഗ് ഓഫ് നാഷന്‍സിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മനുഷ്യാവകാശ സമ്മേളനം കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച രേഖ പുനഃക്രമീകരിച്ചു.

1948 : UNOയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി.

1989 : UNOയുടെ ജനറല്‍ അസംബ്ലിയില്‍ 'കുട്ടികളുടെ മാഗ്‌നാകാര്‍ട്ട' എന്ന് വിശേഷിപ്പിക്കുന്ന അവകാശ പ്രഖ്യാപനം നടന്നു (ജനീവയില്‍ വെച്ചു നടന്ന ഈ സംഭവം CHILD RIGHT CONVENTION എന്നാണറിയപ്പെടുന്നത്).

2002: 'കുട്ടികള്‍ക്കിണങ്ങുന്ന ലോകം'കുട്ടികളുടെ അവകാശങ്ങള്‍ക്ക് ഒരു ദിശാമാറ്റമായിത്തീര്‍ന്ന യു.എന്‍. പ്രഖ്യാപനം.

Content Highlights: Details About Children's rights

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented