Representational Image | Photo : freepik.com
അസാപ് കേരളയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നിഷ്യന്‍ കോഴ്‌സിന്റെ ആദ്യ ബാച്ചിലേക്ക് മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സ്വദേശത്തും വിദേശത്തും നിരവധി തൊഴില്‍ സാധ്യതകളുള്ള കോഴ്‌സാണിത്. പ്ലസ് ടുവോ പത്താം ക്ലാസും ഐ.ടി.ഐയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം
കോഴ്‌സിന്റെ ഭാഗമായി ഓണ്‍ ദി ജോബ് ട്രെയിനിങ് സെന്ററുകളുടെ ലഭ്യത അനുസരിച്ചു തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സ്‌കില്‍ പാര്‍ക്കുകളില്‍ വെച്ചായിരിക്കും കോഴ്‌സ് സംഘടിപ്പിക്കുക.
കേരളത്തിലെ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്‍ സര്‍ട്ടിഫൈഡ് ടെക്‌നിഷ്യന്മാരുടെ അഭാവം പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കിന്റെ അംഗീകാരമുള്ള ഈ കോഴ്‌സ് അസാപ് കേരള അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ അസാപില്‍ മാത്രമാണ് ഈ കോഴ്‌സ് ഉള്ളത്.
മാളുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ മലിനജല പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനു നൈപുണ്യമുള്ളവരുടെ സേവനം അത്യാവശ്യമാണ്. ഇന്ത്യയിലാകെ 20,000ഓളം ഇത്തരം ടെക്‌നീഷ്യന്മാരുടെ ഒഴിവുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഗള്‍ഫ് മേഖലയിലും അനവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ട്.
കര്‍ണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലും മലിനജല പ്ലാന്റുകളില്‍ സര്‍ട്ടിഫൈഡ് ടെക്‌നീഷ്യന്മാരെ അതാത് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡുകള്‍ നിരബന്ധമാക്കിയിട്ടുണ്ട്. കേരളത്തിലും സമീപഭാവിയില്‍ ഇത്തരം ടെക്‌നീഷ്യന്മാരുടെ സേവനം നിര്‍ബന്ധമാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു കോഴ്‌സ് അസാപ് കേരള സംഘടിപ്പിക്കുന്നത്.
200 മണിക്കൂറാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. 70 മണിക്കൂര്‍ തിയറിയും 130 മണിക്കൂര്‍ ഓണ്‍ ദി ജോബ് ട്രെയിനിങ്ങുമാണ്. ജി എസ് ടി ഉള്‍പ്പെടെ 17,200 രൂപയാണ് കോഴ്‌സ് ഫീസ്. കാനറാ ബാങ്കിന്റെയും കേരള ബാങ്കിന്റെയും സ്‌കില്‍ ലോണ്‍ സഹായവും അസാപ് കേരള ഒരുക്കുന്നുണ്ട്.
Content Highlights: Wastewater Treatment Plant Technician, offered by Green Skills Academy, ASAP
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..