Representational Image | Photo: mathrubhumi
ഒറ്റപ്പാലം: തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിപ്പിക്കാൻ സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് നൈപുണ്യ വികസന കേന്ദ്രങ്ങൾ വരുന്നു. പത്താംക്ലാസ് കഴിഞ്ഞ 21 വയസ്സിനുതാഴെയുള്ള ആർക്കും പഠിക്കാവുന്ന തരത്തിലാണ് സംസ്ഥാനത്ത് 210 നൈപുണ്യ വികസന കേന്ദ്രങ്ങൾ വരുന്നത്. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും ഒരെണ്ണംവീതം 14 കേന്ദ്രങ്ങളാണ് തുടങ്ങുക.
പൊതുവിദ്യാഭ്യാസ വ കുപ്പിനു കീഴിലുള്ള സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ച് കേന്ദ്രങ്ങൾ തുടങ്ങുന്നത്. സ്കൂളിലെ വിദ്യാർഥികളല്ലാത്തവർക്കും പഠിക്കാമെന്നതാണ് പ്രത്യേകത. ആറുമാസമാണ് പഠനകാലം. വിദേശത്തുൾപ്പെടെ തൊഴിൽസാധ്യതയുള്ള 11 കോഴ്‌സുകളാണ് ഇപ്പോൾ നൈപുണ്യ വികസന കേന്ദ്രങ്ങളിലുണ്ടാവുക. പ്രത്യേക അധ്യാപകരെയും ചുമതലപ്പെടുത്തും.
സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ ലഭ്യമാകുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ സാക്ഷ്യപത്രങ്ങൾ നൽകുന്ന പാഠ്യപദ്ധതിയാണ് കേന്ദ്രസർക്കാരിന്റെ എൻ.എസ്.ക്യു.എഫ്. (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക്). കോഴ്‌സ് പൂർത്തിയാക്കുന്നവർക്കും എൻ. എസ്.ക്യു.എഫിന്റെ സാക്ഷ്യപത്രങ്ങളാണ് നൽകുക. കൂടുതലും വി.എച്ച്.എസ്.ഇ. സ്കൂളുകൾ കേന്ദ്രീകരിച്ചാകും കോഴ്‌സുകൾ തുടങ്ങുക.
ഇതിനായി പ്രിൻസിപ്പൽമാരുടെ യോഗമുൾപ്പെടെ പൂർത്തിയായി. ഈ അധ്യയനവർഷം തന്നെ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: vocational courses in schools
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..