പ്ലസ് വണ്‍ മുതല്‍ എം.ഫില്‍ വരെ: വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


പ്രതീകാത്മകചിത്രം (Photo: canva)

കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നല്‍കുന്ന വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഹയര്‍ സെക്കന്‍ഡറി, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ./സി.എം.എ./സി.എസ്., ദേശീയ സ്ഥാപനങ്ങളിലെ ബിരുദം, ബിരുദാനന്തരബിരുദം, എം.ഫില്‍, പിഎച്ച്.ഡി. പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ്

  • ഹയര്‍ സെക്കന്‍ഡറി (11, 12 ക്ലാസുകള്‍): 4000 രൂപ വീതം 10,500 പേര്‍ക്ക്
  • ബിരുദം (പ്രൊഫഷണല്‍): 3500 പേര്‍ക്ക് പ്രതിവര്‍ഷം 8000 രൂപ വീതം
  • ബിരുദം (നോണ്‍-പ്രൊഫഷണല്‍): 10,000 പേര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം.
  • ബിരുദാനന്തരബിരുദം (പ്രൊഫഷണല്‍): 250 പേര്‍ക്ക് പ്രതിവര്‍ഷം 16,000 രൂപ വീതം.
  • ബിരുദാനന്തരബിരുദം (നോണ്‍ പ്രൊഫഷണല്‍): 1960 പേര്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ വീതം
  • സി.എ./സി.എസ്./സി.എം.എ: 90 പേര്‍ക്ക് പ്രതിവര്‍ഷം 10,000 രൂപ വീതം
  • ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്: 1000 പേര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം.
  • ദേശീയ നിലവാരമുള്ള കോഴ്സുകള്‍ക്ക്: 78 പേര്‍ക്ക് പ്രതിവര്‍ഷം പരമാവധി 50,000 രൂപവരെ.
  • പിഎച്ച്.ഡി: 10 പേര്‍ക്ക് പ്രതിവര്‍ഷം 25,000 രൂപവീതം
  • എം.ഫില്‍: 10 പേര്‍ക്ക് പ്രതിവര്‍ഷം 25,000 രൂപ വീതം
മെഡിക്കല്‍/എന്‍ജിനിയറിങ് (ബിരുദം, ബിരുദാനന്തരബിരുദം), സിവില്‍ സര്‍വീസസ്, ബാങ്ക്, പി.എസ്.സി., യു.പി.എസ്.സി. തുടങ്ങിയ മത്സരപരീക്ഷകള്‍ക്കും സഹായധനം (വിദ്യാ സമുന്നതി-മത്സരപ്പരീക്ഷാ സഹായധനം) ലഭിക്കും. വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് നവംബര്‍ 20 വരെയും മത്സരപ്പരീക്ഷാ പരിശീലനത്തിന് 21 വരെയും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.kswcfc.org



Content Highlights: Vidya Samunnathi Scholarship, Kerala State Welfare Corporation for Forward Communities Ltd


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented