യു.ജി.സി നെറ്റ് പരീക്ഷ ജൂണ്‍ 13 മുതല്‍; മേയ് 31 വരെ അപേക്ഷിക്കാം  | UGC NET 2023


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

കോളേജ് അധ്യാപകരാവുന്നതിനും ഗവേഷണത്തിനുമുള്ള അര്‍ഹതാ നിര്‍ണയത്തിനായി നടത്തുന്ന, യു.ജി.സി.-നെറ്റ് (2023 ജൂണ്‍) പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂണ്‍ 13 മുതല്‍ 22 വരെയാണ് പരീക്ഷ. 83 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. കേരളത്തില്‍ 16 പരിക്ഷാകേന്ദ്രങ്ങളുണ്ട്.

യോഗ്യത: യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദാനന്തര ബിരുദം/തത്തുല്യമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത, ഒ.ബി.സി.(എന്‍.സി.എല്‍.), എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തേഡ് ജെന്‍ഡറിനും 50 ശതമാനം മാര്‍ക്ക് മതി. പി.ജി. വിദ്യാര്‍ഥികള്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതി കാത്തിരിക്കുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.

പ്രായം: ജെ.ആര്‍.എഫിന് അപേക്ഷിക്കുന്നവര്‍ക്ക് 2023 ജൂണ്‍ ഒന്നിന് 30 വയസ്സ് കവിയാന്‍ പാടില്ല. വനിതകള്‍ക്കും തേഡ് ജെന്‍ഡറിനും ഭിന്നശേഷിക്കാര്‍ക്കും ഒ.ബി.സി. (എന്‍.സി.എല്‍.), എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും. അസിസ്റ്റന്റ് പ്രൊഫസറാവുന്നതിന് അപേക്ഷിക്കുന്നവര്‍ക്ക്, ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.

പരീക്ഷ: കംപ്യൂട്ടര്‍ അധിഷ്ഠിതമായി നടത്തുന്ന പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണ് ഉണ്ടാവുക. 5 രണ്ടും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലായിരിക്കും. രണ്ട് പേപ്പറിനും കൂടി ഇടവേളയില്ലാതെ മൂന്ന് മണിക്കൂറാണ് പരീക്ഷാ സമയം. 300 മാര്‍ക്കിനായിരിക്കും പരീക്ഷ. 150 ചോദ്യങ്ങളുണ്ടാവും. ഓരോ ഉത്തരത്തിനും രണ്ട് മാര്‍ക്ക് വീതം. തെറ്റുത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഇല്ല. ഒന്നാംപേപ്പറില്‍ അധ്യാപന/ഗവേഷണ അഭിരുചിയുമായി ബന്ധപ്പെട്ട 50 ചോദ്യങ്ങളാണ് (100 മാര്‍ക്ക്) ഉണ്ടാവുക. രണ്ടാം പേപ്പറില്‍ അപേക്ഷകര്‍ തിരഞ്ഞെടുത്ത വിഷയത്തില്‍നിന്നുള്ള 100 ചോദ്യങ്ങളാണ് (200 മാര്‍ക്ക്) ഉള്‍പ്പെടുത്തുക. പ്രാദേശിക ഭാഷകള്‍ ഒഴിച്ചുള്ള എല്ലാ വിഷയത്തിലെയും ചോദ്യങ്ങള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആയിരിക്കും ലഭിക്കുക.

പരീക്ഷാകേന്ദ്രങ്ങള്‍: ആലപ്പുഴ/ ചെങ്ങന്നൂര്‍, അങ്കമാലി, എറണാ ഈ കുളം/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂര്‍, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട് എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രമാണ്.

അപേക്ഷാഫീസ്: ജനറല്‍ വിഭാഗക്കാര്‍ക്ക് 1150 രൂപയും ഇ.ഡബ്ല്യു,എസ്., ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് 600 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തേഡ് ജെന്‍ഡറിനും 325 രൂപയുമാണ് ഫീസ്. ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. ഫീസ് ജൂണ്‍ ഒന്നിന് രാത്രി 11.50 വരെ അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക്‌ www.ugcnet.nta.nic. in. അപേക്ഷ ഓണ്‍ലൈനായി മേയ് 31 വരെ (വൈകീട്ട് 5 മണി) സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തല്‍ വരുത്തണമെങ്കില്‍ അതിന് ജൂണ്‍ 2, 3 തീയതികളില്‍ അവസരമുണ്ടായിരിക്കും.

Content Highlights: UGC NET 2023: Notification, Apply Online, Exam Date

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
teacher

1 min

സെറ്റ് 2024: ഒക്ടോബർ 25 വരെ അപേക്ഷിക്കാം | SET 2024

Sep 24, 2023


Education

2 min

എയിംസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാം

Sep 28, 2023


mg university

1 min

എം.ജി.യിൽ ഓൺലൈനായി എം.കോം പഠിക്കാം, റെഗുലർ കോഴ്സിന് തുല്യം; 30 വരെ അപേക്ഷിക്കാം

Sep 23, 2023

Most Commented