ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്) മുംബൈ കാമ്പസിലും തുല്‍ജാപുര്‍, ഹൈദരാബാദ് ഓഫ് കാമ്പസുകളിലും നടത്തുന്ന പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
ഹാബിറ്റാറ്റ് സ്റ്റഡീസ്, ഇന്‍ക്ലുസീവ് ഡെവലപ്മെന്റ്, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ്, ഹെല്‍ത്ത് സര്‍വീസസ് മാനേജ്മെന്റ്, ഡിസാസ്റ്റര്‍ സ്റ്റഡീസ്, മാനേജ്മെന്റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസ്, റൂറല്‍ ഡെവലപ്മെന്റ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യല്‍ സയന്‍സസ്, അപ്ലൈഡ് സൈക്കോളജി, വിമണ്‍സ് സ്റ്റഡീസ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡെവലപ്മെന്റ് സ്റ്റഡീസ്, എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ഗവേഷണ അവസരമുള്ളത്. ഇവയില്‍ ഓരോ കാമ്പസിലും ഉള്ള സ്പെഷ്യലൈസേഷനുകള്‍ https://admissions.tiss.edu/ല്‍ ലഭിക്കും.
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്ക്/7 പോയന്റ് സ്കെയില്‍ 3.5 ഗ്രേഡ് പോയന്റ് ആവറേജോടെ (ജി.പി.എ.) സെക്കന്‍ഡ് ക്ലാസ് മാസ്റ്റേഴ്സ് ബിരുദം/തുല്യയോഗ്യത എന്ന പൊതുവായ യോഗ്യതയും വിജ്ഞാപനത്തില്‍ പറയുന്ന പ്രത്യേക യോഗ്യതയും വേണം. ഇത് https://admissions.tiss.edu/-ല്‍ നല്‍കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേഷന് വര്‍ക്ക് എക്സ്പീരിയന്‍സും വേണം. എം.ഫില്‍ ബിരുദധാരികള്‍ക്ക് വര്‍ക്ക് എക്സ്പീരിയന്‍സ് വ്യവസ്ഥ ബാധകമല്ല.
അപേക്ഷ ഓണ്‍ലൈനായി https://admissions.tiss.edu/ വഴി ഫെബ്രുവരി 25 വരെ നല്‍കാം. അപേക്ഷയ്ക്കൊപ്പം 1000 വാക്കുകളില്‍ തയ്യാറാക്കിയ റിസര്‍ച്ച് പ്രൊപ്പോസല്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
Content Highlights: TISS invites application for Ph.D, apply till February 25
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..