Representative image
ബെംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എന്‍.എല്‍.എസ്.ഐ.യു.), ജൂലായില്‍ തുടങ്ങുന്ന ത്രിവത്സര എല്‍എല്‍.ബി. (ഓണേഴ്‌സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തില്‍ മൊത്തം 45 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്ക് 40 ശതമാനം) ബാച്ചിലര്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമിന്റെ അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി അപേക്ഷിക്കാം. ഏപ്രില്‍ 24ന് നടത്തുന്ന രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഫ്‌ലൈന്‍ പേപ്പര്‍ അധിഷ്ഠിത നാഷണല്‍ ലോ സ്‌കൂള്‍ അഡ്മിഷന്‍ടെസ്റ്റ് (എന്‍.എല്‍.എസ്.എ.ടി.) അടിസ്ഥാനമാക്കിയാകും പ്രവേശനം.
പരീക്ഷയ്ക്ക് രണ്ടുഭാഗങ്ങള്‍ ഉണ്ടാകും. ആദ്യഭാഗത്ത് ഇംഗ്ലിഷ് കോംപ്രിഹന്‍ഷന്‍, കറന്റ് അഫയേഴ്‌സ്, ക്രിട്ടിക്കല്‍ റീസണിങ് (ലോജിക്കല്‍ റീസണിങ്, ലീഗല്‍ ആപ്റ്റിറ്റിയൂഡ് ഉള്‍പ്പെടെ) എന്നിവയില്‍നിന്ന് ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. രണ്ടാംഭാഗത്ത്, ലീഗല്‍ ആപ്റ്റിറ്റിയൂഡ്/റീസണിങ്, കറന്റ് അഫയേഴ്‌സ് (ഉപന്യാസം) എന്നിവയില്‍നിന്ന് വിവരണാത്മക രീതിയില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളായിരിക്കും.
മാതൃകാചോദ്യങ്ങളും പ്രവേശനവിവരങ്ങളും അഡ്മിഷന്‍ പ്രോസസ് ലിങ്കില്‍ കിട്ടും. അപേക്ഷ admissions.nls.ac.in വഴി, മാര്‍ച്ച് 26 വരെ നല്‍കാം.
Content Highlights: Three-year LLB at National Law School
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..