ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റേൺഷിപ്പ്


പ്രതീകാത്മക ചിത്രം | Photo: gettyimages.in 

രാജ്യത്തെ പൊതുജനാരോഗ്യമേഖല, ആരോഗ്യസംവിധാനം എന്നിവയെപ്പറ്റി വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

മേഖലകൾ

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ വകുപ്പുകൾ, പ്രോഗ്രാമുകൾ, പ്രോജക്ടുകൾ എന്നിവയിൽ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കാനുള്ള അവസരമാണ് പ്രോഗ്രാമിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഹെൽത്ത് ഫൈനാൻസിങ്, ഹോസ്പിറ്റൽ മാനേജ്‌മെന്റ്‌, ഡമോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ്, നാഷണൽ ഹെൽത്ത് പ്രോഗ്രാംസ്‌, എച്ച്.എം.ഐ.എസ്., എപ്പിഡമിയോളജി, ഹെൽത്ത് എജ്യുക്കേഷൻ ആൻഡ് ​െപ്രാമോഷൻ, ഹെൽത്ത് മാനേജ്മെൻറ്, ഹെൽത്ത് പ്ലാനിങ് ആൻഡ് ഇവാല്വേഷൻ, പബ്ലിക് ഹെൽത്ത് പോളിസീസ്, സോഷ്യൽ സയൻസസ് ഇൻ ഹെൽത്ത്, എസ്.ഡി.ജി.എസ്., റിപ്രൊഡക്ടീവ് ബയോമെഡിസിൻ.

യോഗ്യത

എം.ബി.ബി.എസ്., മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, മാസ്റ്റേഴ്സ് ഇൻ ഹെൽത്ത് സയൻസസ്, പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത് മാനേജ്മെൻറ്, പി.ജി. ഡിപ്ലോമ ഇൻ ഹെൽത്ത്/ഹോസ്പിറ്റൽ മാനേജ്മെൻറ് എന്നിവയിലൊരു യോഗ്യത നേടിയവർക്കും ഹെൽത്ത്/പോപ്പുലേഷൻ സയൻസസ്/പബ്ലിക് ഹെൽത്ത്/അനുബന്ധ മേഖലയിൽ ഗവേഷണം നടത്തുന്നവർക്കും അപേക്ഷിക്കാം. 60 ശതമാനം മാർക്ക് വേണം.

സ്‌റ്റൈപ്പന്‍ഡ്

രണ്ടുമുതൽ മൂന്നുമാസം വരെയായിരിക്കും ഇന്റേൺഷിപ്പ്. പൂർത്തിയാക്കുമ്പോൾ റിപ്പോർട്ട് നൽകണം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, പ്രതിമാസം 5000 രൂപ നിരക്കിൽ സ്‌റ്റൈപ്പന്‍ഡ് നൽകും.

അപേക്ഷാ ഫോറം ലിങ്ക് ഉൾപ്പെടുന്ന വിശദമായ വിജ്ഞാപനം www.nihfw.org-ൽ ലഭിക്കും (അക്കാദമിക്സ് >ഇന്റേൺഷിപ്പ് പ്രോഗ്രാംസ്). പൂരിപ്പിച്ച അപേക്ഷ director@nihfw.org എന്ന ഇ-മെയിൽ വിലാസത്തിൽ ജൂൺ 30-നകം ലഭിക്കണം. സി.സി dean@nihfw.org യിലേക്ക് അയയ്ക്കണം.

Content Highlights: health and family welfare institute- internship

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented