CLAT 2023: നിയമപഠനമാണോ ലക്ഷ്യം? ഇപ്പോള്‍ അപേക്ഷിക്കാം


പ്രതീകാത്മക ചിത്രം | Photo:gettyimages.in

രാജ്യത്തെ 22 ദേശീയ നിയമസർവകലാശാലകളിലെ ബിരുദ, പി.ജി. കോഴ്സുകളിലെ പ്രവേശനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്) consortiumofnlus.ac.in വഴി നവംബർ 13 വരെ അപേക്ഷിക്കാം.

ദേശീയ നിയമസർവകലാശാലകൾകൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഭോപാൽ, കൊൽക്കത്ത, ജോധ്പുർ, റായ്പുർ, ഗാന്ധിനഗർ, ലഖ്നൗ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗാബാദ്, ഷിംല, ജബൽപുർ, ഹരിയാണ.

ബിരുദകോഴ്സുകൾ

  • ബി.എ. എൽഎൽ.ബി. (ഓണേഴ്സ്), എല്ലാ സർവകലാശാലകളിലുമുണ്ട്.
  • ബി.ബി.എ. എൽഎൽ.ബി. (ഓണേഴ്സ്): ജോധ്പുർ, ഗാന്ധിനഗർ, പട്ന, കട്ടക്, ഷിംല
  • ബി.എസ്‌സി. എൽഎൽ.ബി.: ഗാന്ധിനഗർ
  • ബി.കോം. എൽഎൽ.ബി.: ഗാന്ധിനഗർ, തിരുച്ചിറപ്പള്ളി
  • ബി.എസ്.ഡബ്ല്യു. എൽഎൽ.ബി.: ഗാന്ധിനഗർ.
പി.ജി.

  • എൽഎൽ.എം. ഹരിയാണ ഒഴികെയുള്ള എല്ലാ സർവകലാശാലകളിലും
പരീക്ഷ

ക്ലാറ്റ് ഡിസംബർ 18-നാണ്. യു.ജി. ക്ലാറ്റിന് ഒരുമാർക്കുവീതമുള്ള 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ഇംഗ്ലീഷ് ഭാഷ (20 ശതമാനം വെയ്റ്റേജ്), കറന്റ് അഫയേഴ്സ് (ജനറൽനോളജ് ഉൾപ്പെടെ) (25 ശതമാനം), ലീഗൽ റീസണിങ് (25 ശതമാനം), ലോജിക്കൽ റീസണിങ് (20 ശതമാനം), ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് (10 ശതമാനം) എന്നിവയിൽനിന്നുമായിരിക്കും ചോദ്യങ്ങൾ. ഉത്തരം തെറ്റിയാൽ കാൽമാർക്കുവീതം നഷ്ടപ്പെടും.

പി.ജി. ക്ലാറ്റിന് പരമാവധി മാർക്ക് 120 ആണ്. ഒരുമാർക്കുവീതമുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. കോൺസ്റ്റിറ്റ്യൂഷണൽ ലോ, ജൂറിസ്‌പ്രുഡൻസ്, അഡ്മിനിസ്ട്രേറ്റീവ് ലോ, ലോ ഓഫ് കോൺട്രാക്ട്, ടോർട്സ്, ഫാമിലി ലോ, ക്രിമിനൽ ലോ, പ്രോപ്പർട്ടി ലോ, കമ്പനി ലോ, പബ്ലിക് ഇന്റർനാഷണൽ ലോ, ടാക്സ് ലോ, എൻവയൺമെന്റൽ ലോ, ലേബർ ആൻഡ് ഇൻഡസ്ട്രിയൽ ലോ എന്നിവയിൽനിന്ന്‌ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഉത്തരംതെറ്റിയാൽ കാൽമാർക്കുവീതം നഷ്ടപ്പെടും. വിശദാംശങ്ങൾ സൈറ്റിലുണ്ട്.

പ്രവേശനം മറ്റുസ്ഥാപനങ്ങളിലും

ക്ലാറ്റ് വഴി യു.ജി. സ്കോർ/റാങ്ക് പരിഗണിച്ച് മറ്റുചില സ്ഥാപനങ്ങൾ: * ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (നൾസാർ) യൂണിവേഴ്സിറ്റി ഓഫ് ലോയിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ്‌ നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് പരിഗണിച്ച ഒരു യോഗ്യതാപരീക്ഷാ സ്കോർ ക്ലാറ്റ് യു.ജി. ആയിരുന്നു.

* റോഹ്തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ (ഐ.പി.എൽ.)

* നാഗ്പുർ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ പ്രത്യേകം അപേക്ഷ ക്ഷണിച്ച് പ്രവേശനം നടത്തുന്ന അഞ്ചുവർഷ ബി.എ.എൽഎൽ.ബി. (ഓണേഴ്സ്) അഡ്ജുഡിക്കേഷൻ ആൻഡ് ജസ്റ്റിസിങ് പ്രോഗ്രാം

* നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയുടെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാം.

Content Highlights: The Common Law Admission Test for UG-PG Law Programmes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented