പ്രതീകാത്മക ചിത്രം | Photo: gettyimages.in
അടിസ്ഥാന ശാസ്ത്ര പഠനഗവേഷണമേഖലയിലെ മുന്‍നിരസ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടി.ഐ.എഫ്.ആര്.) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സസ് (കമ്യൂണിക്കേഷന്‍സ് ആന്‍ഡ് മെഷീന് ലേണിങ് ഉള്‍പ്പടെ) എന്നിവയില്‍ പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്സി. പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ ലഭ്യമാണ്. സയന്‍സ് എജ്യുക്കേഷനില്‍ പിഎച്ച്.ഡി. പ്രോഗ്രാം ഉണ്ട്. ബയോളജി (മൂന്നുവര്‍ഷം), വൈല്‍ഡ് ലൈഫ് ബയോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍ (രണ്ടുവര്‍ഷം) എന്നിവയില്‍ എം.എസ്സി. പ്രോഗ്രാമുകളും ലഭ്യമാണ്.
മേഖലയ്ക്കനുസരിച്ച് നിശ്ചിത ബാച്ചലര്‍, മാസ്റ്റേഴ്സ് ബിരുദമുള്ളവര്‍ക്ക് വിവിധ പ്രോഗ്രാമുകളിലായി അപേക്ഷിക്കാം. ഓരോ പ്രോഗ്രാമും ലഭ്യമായ കേന്ദ്രങ്ങള്‍, പ്രവേശനയോഗ്യത തുടങ്ങിയ വിവരങ്ങള്‍ univ.tifr.res.in/gs2022/ എന്ന ലിങ്കില്‍ ലഭിക്കും.
പ്രവേശനത്തിന് (സയന്‍സ് എജ്യുക്കേഷന്‍ ഒഴികെ) ഓണ്‍ലൈന്‍ പരീക്ഷയുണ്ടാകും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടുന്നവര്‍ക്ക്, വിഷയത്തിനനുസരിച്ച് ഇന്റര്‍വ്യൂവോ രണ്ടാം എഴുത്തുപരീക്ഷയോ രണ്ടുമോ ഉണ്ടാകാം.
•ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്.
ബയോളജിയുടെ പരീക്ഷ, ജോയന്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് എക്സാമിനേഷന് ഫോര്‍ ബയോളജി ആന്‍ഡ് ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ് (ജെ.ജി.ഇ.ഇ.ബി.ഐ.എല്‍.എസ്.) എന്നാണ് അറിയപ്പെടുന്നത്. ടി.ഐ.എഫ്.ആര്. സ്ഥാപനങ്ങള്‍ കൂടാതെ, മറ്റ് ഒട്ടേറെ സ്ഥാപനങ്ങള്‍, ഈ പരീക്ഷയിലെ സ്കോര്‍വഴി അവരുടെ വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നല്‍കുന്നുണ്ട്.
ഓരോ സ്ഥാപനത്തിനും അതിന്റെതായ പ്രവേശനരീതിയുണ്ട്. സ്ഥാപനത്തിലേക്ക് അപേക്ഷിക്കണം. ഇതില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക, മറ്റു വിശദാംശങ്ങള്‍ എന്നിവ www.ncbs.res.in/JGEEBILS ല്‍ ലഭിക്കും.
•പ്രവേശനപരീക്ഷ
പ്രവേശനപരീക്ഷകള്‍ ഡിസംബര്‍ 12ന്. രാവിലെ 9.30 മുതല്‍ 12.30 വരെ ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സസ്, ബയോളജി (വൈല്‍ഡ് ലൈഫ് ബയോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍). ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെ ബയോളജി (ജെ.ജി.ഇ.ഇ.ബി.ഐ. എല്‍.എസ്.), 2.30 മുതല്‍ 5.30 വരെ മാത്തമാറ്റിക്സ്. കേരളത്തില്‍ കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്.
•അപേക്ഷ
univ.tifr.res.in/gs2022/ വഴി നവംബര്‍ 10 വരെ അപേക്ഷ നല്‍കാം. സയന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാം പ്രവേശനവിവരങ്ങള്‍ www.hbcse.tifr.res.in ല്‍ ലഭിക്കും. ഫിസിക്സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗേറ്റ്/ജസ്റ്റ്/നെറ്റ് സ്കോര്‍ പരിഗണിച്ചുള്ള പ്രവേശനവുമുണ്ട്.
Content Highlights: Tata Institute of Fundamental Research (TIFR) Admissions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..