ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്‌സി.-പിഎച്ച്.ഡി.; ഇപ്പോള്‍ അപേക്ഷിക്കാം


പ്രതീകാത്മക ചിത്രം | Photo: gettyimages.in 

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി.ഐ.എഫ്.ആർ.) വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്‌സി.-പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. മുംബൈ, ബെംഗളൂരു, പുണെ, ഹൈദരാബാദ് കാമ്പസുകളിലാണ് ഗവേഷണത്തിന് അവസരം.

പിഎച്ച്.ഡി.: ബയോളജി, കെമിസ്ട്രി, കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഫിസിക്‌സ് ഓഫ് ലൈഫ് (ഇന്റർഡിസിപ്ലിനറി) ആൻഡ് സയൻസ് എജ്യുക്കേഷൻ. ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്‌സ് ബിരുദമാണ് യോഗ്യത. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഗേറ്റ്, നെറ്റ്, ജെസ്റ്റ് യോഗ്യതവേണം.



ഇന്റഗ്രേറ്റഡ് എം.എസ്‌സി.-പിഎച്ച്.ഡി.: ബയോളജി, കെമിസ്ട്രി, കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ്, മാത്തമാറ്റിക്‌സ് ആൻഡ് ഫിസിക്‌സ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് യോഗ്യത. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഗേറ്റ്, ജെസ്റ്റ് സ്കോർ പരിഗണിച്ചാണ് പ്രവേശനം.

സ്റ്റൈപെൻഡ്: പിഎച്ച്.ഡി.­ക്കാർക്ക് പ്രതിമാസം 31,000 രൂപയും എച്ച്.ആർ.എ.യും ലഭിക്കും. രജിസ്‌ട്രേഷനുശേഷം 35,000 രൂപയായി ഫെലോഷിപ്പ് ഉയർത്തും. ഇന്റഗ്രേറ്റഡ് എം.എസ്‌സി.-പിഎച്ച്.ഡി. വിദ്യാർഥികൾക്ക് ആദ്യവർഷം 21,000 രൂപയും എച്ച്.ആർ.എ.യും. രണ്ടാംവർഷംമുതൽ ഇത് 31,000 രൂപയും പിഎച്ച്.ഡി. രജിസ്‌ട്രേഷനുശേഷം 35,000 രൂപയും ലഭിക്കും.

ഡിസംബർ 11-ന് നടത്തുന്ന പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

വിവരങ്ങൾക്ക്: univ.tifr.res.in/admissions/ അവസാനതീയതി: ഒക്ടോബർ 31.

Content Highlights: Tata Institute of Fundamental Research


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented