Tamil Nadu Physical Education and Sports University
തമിഴ്നാട് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു യോഗ്യതയായുള്ള പ്രോഗ്രാമുകൾ: ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്, ബി.എസ്സി. യോഗ, ബി.എസ്സി. എക്സർസൈസ് ഫിസിയോളജി ആൻഡ് ന്യൂട്രിഷ്യൻ, ബി.എസ്സി. സ്പോർട്സ് ബയോമെക്കാനിക്സ് ആൻഡ് കൈനീസിയോളജി, ബി.എസ്സി. സ്പോർട്സ് കോച്ചിങ്, ബി.ബി.എ. സ്പോർട്സ് മാനേജ്മെൻറ്. എല്ലാ പ്രോഗ്രാമുകളുടെയും ദൈർഘ്യം മൂന്നുവർഷമാണ്.
ബിരുദം യോഗ്യതയായുള്ള പ്രോഗ്രാമുകൾ: ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, എം.എസ്സി. യോഗ, എം.എസ്സി. യോഗ തെറാപ്പി, എം.എസ്സി. എക്സർസൈസ് ഫിസിയോളജി ആൻഡ് ന്യൂട്രീഷൻ, എം.എസ്സി. സ്പോർട്സ് ബയോമെക്കാനിക്സ് ആൻഡ് കൈനീസിയോളജി, എം.എസ്സി. സ്പോർട്സ് സൈക്കോളജി ആൻഡ് സോഷ്യോളജി/സൈക്കോളജി/സ്പോർട്സ് സൈക്കോളജി, എം.എസ്സി. സ്പോർട്സ് കോച്ചിങ്, എം.എ. സോഷ്യോളജി, എം.ബി.എ. സ്പോർട്സ് മാനേജ്മെൻറ്, എം.ടെക്. സ്പോർട്സ് ടെക്നോളജി. രണ്ടുവർഷമാണ് എല്ലാ പ്രോഗ്രാമുകളുടെയും ദൈർഘ്യം.
ബാച്ചിലർതലത്തിലെ പ്രോഗ്രാം/വിഷയം സംബന്ധിച്ച വ്യവസ്ഥകളിൽ പ്രോഗ്രാമിനനുസരിച്ച് മാറ്റമുണ്ടാകാം. യു.ജി., പി.ജി. വിഭാഗങ്ങളിലെ ചില പ്രോഗ്രാമുകൾക്ക് സ്പോർട്സ്/ഗെയിംസ് നേട്ടങ്ങളും വേണ്ടിവരാം. വിശദമായ പ്രവേശനയോഗ്യത tnpesu.org ലെ അഡ്മിഷൻ നോട്ടിഫിക്കേഷനിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി ജൂലായ് 31 വരെ നൽകാം. അപേക്ഷയുടെ പ്രിൻറ്ഔട്ട് ഡൗൺലോഡ് ചെയ്തുവെക്കണം. പ്രവേശനസമയത്ത് നൽകേണ്ടിവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..