അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദേശീയ സയന്‍സ് അക്കാദമികളില്‍ സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പ്‌


Representational Image | Photo: canva.com

സയന്‍സ്, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, ഫാര്‍മസി, വെറ്ററിനറി തുടങ്ങിയ മേഖലകളില്‍ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്കും കോളേജ്, സര്‍വകലാശാലാ അധ്യാപകര്‍ക്കും ദേശീയ സയന്‍സ് അക്കാദമികള്‍ സംയുക്തമായി നടത്തുന്ന സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം.

ശാസ്ത്രജ്ഞര്‍ക്കൊപ്പം



ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ് (െബംഗളൂരു), ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി (ന്യൂഡല്‍ഹി), ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഇന്ത്യ (പ്രയാഗ്രാജ്) എന്നിവര്‍ ചേര്‍ന്നാണ് പ്രോഗ്രാം ഒരുക്കുന്നത്. ഈ അക്കാദമികളിലെ ശാസ്ത്രജ്ഞരുമൊത്ത് രണ്ടുമാസം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ലഭിക്കുക.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിര്‍ദേശിക്കപ്പെടുന്ന ഗൈഡുമൊത്ത് വര്‍ഷത്തില്‍ എപ്പോള്‍വേണമെങ്കിലും (വേനല്‍കാലത്ത് അഭികാമ്യം) രണ്ടുമാസം പ്രവര്‍ത്തിക്കാം. പ്രതിമാസ ഫെലോഷിപ്പ്, യാത്രച്ചെലവ് എന്നിവ അക്കാദമി അനുവദിക്കും.

കോഴ്‌സുകള്‍

വിദ്യാര്‍ഥിവിഭാഗത്തില്‍, വിവിധ കോഴ്‌സുകളില്‍, നിശ്ചിതവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
കോഴ്‌സ്, ഇവയിലൊന്നാകാം: ബി.എസ്., ബി.എസ്സി., ബി.ഫാം., ബി.ഇ., ബി.ടെക്., ബി.സി.എ., ബി.ആര്‍ക്., എം.എസ്., എം.എസ്സി., എം.വി.എസ്സി., എം.ഫാം., എം.ഇ., എം.ടെക്., എം.സി.എ., എം.ആര്‍ക്., അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്./എം.എസ്സി./എം.ടെക്., എം.ബി.ബി.എസ്., ബി.വി.എസ്സി., ഫാം.ഡി., ഡ്യുവല്‍ ഡിഗ്രി ബി.ടെക്.+എം.ടെക്., ബി.എസ്.+എം.എസ്., ബി.ഇ.+എം.എസ്സി., ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി., എം.എസ്സി. ടെക്. വര്‍ഷം ഏതെന്ന്, www.ias.ac.in, www.insaindia.res.in, nasi.org.in, എന്നിവയില്‍ ലഭിക്കുന്ന വിജ്ഞാപനത്തിലുണ്ട്. പിഎച്ച്.ഡി. വിദ്യാര്‍ഥികള്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അധ്യാപകവിഭാഗത്തില്‍ കോളേജ്/സര്‍വകലാശാലാ അധ്യാപകര്‍ക്ക് അപേക്ഷിക്കാം.

10-ാം ക്ലാസ് മുതല്‍, നിലവിലെ കോഴ്‌സില്‍ പൂര്‍ത്തിയാക്കിയ വര്‍ഷത്തെ പരീക്ഷവരെ, കോര്‍വിഷയങ്ങളില്‍ 65 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. അധ്യാപകര്‍ക്ക് മാര്‍ക്ക് വ്യവസ്ഥ ബാധകമല്ല. മുന്‍പ് രണ്ടുതവണ അക്കാദമി ഫെലോഷിപ്പ് ലഭിച്ചവര്‍ക്ക് അര്‍ഹതയില്ല.

അപേക്ഷ

അപേക്ഷ അക്കാദമികളുടെ വെബ്‌സൈറ്റുകളില്‍ ഏതെങ്കിലും ഒന്ന് വഴി നവംബര്‍ 15 വരെ നല്‍കാം. ഷോര്‍ട് ടേം പ്രോജക്ടുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ സന്നദ്ധരായ ശാസ്ത്രജ്ഞര്‍/ഫാക്കല്‍റ്റി എന്നിവരുടെ പട്ടിക അപേക്ഷാലിങ്കില്‍ ലഭ്യമാണ്. വിദ്യാര്‍ഥി അപേക്ഷകര്‍ അപേക്ഷയ്‌ക്കൊപ്പം അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള ഒരു അധ്യാപകന്റെ ഇ-മെയില്‍ ഐ.ഡി. നല്‍കണം.

അവസാനതീയതി: നവംബര്‍ 15

Content Highlights: summer research fellowship, Indian academy of sciences, science fellowship, education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented