Representative image: Mathrubhumi.com
മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐ.ഐ.ടി.എം.) സമ്മർ ഫെലോഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. 6,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡോടെ, രണ്ടുമാസമാണ് പ്രോഗ്രാം കാലാവധി. എൻജിനീയറിങ്, മാനേജ്‌മെന്റ്, ശാസ്ത്രം, ഹ്യുമാനിറ്റീസ് മേഖലകളിൽ വിദ്യാർഥികളുടെ ഗവേഷണതാത്പര്യം വർധിപ്പിക്കുകയാണ് ലക്ഷ്യം. പ്രോഗ്രാമിന്റെ ഭാഗമായി സമ്മർ മിനി പ്രോജക്ട് ചെയ്യാനും അവസരം ലഭിക്കും. മേയ് 22-ന് തുടങ്ങി ജൂലായ് 21 വരെ നീണ്ടേക്കാവുന്ന പ്രോഗ്രാം, വിദ്യാർഥികളുടെ സൗകര്യത്തിന് ക്രമീകരിക്കാം.
വകുപ്പുകൾ/വിഷയങ്ങൾ
● എൻജിനീയറിങ്: എയ്റോസ്പേസ്, അപ്ലൈഡ് മെക്കാനിക്സ്, ബയോടെക്‌നോളജി, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എൻജിനീയറിങ് ഡിസൈൻ, ഇലക്‌ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്, ഓഷ്യൻ എൻജിനീയറിങ്
● സയൻസ്: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്
● ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്
● മാനേജ്‌മെന്റ് സ്റ്റഡീസ്
യോഗ്യത: ബി.ഇ./ബി.ടെക്./ബി.എസ്‌സി. (എൻജിനീയറിങ്) മൂന്നാംവർഷം, ഇന്റഗ്രേറ്റഡ് എം.ഇ./എം.ടെക്.-മൂന്നാം/നാലാം വർഷം, എം.ഇ./എം.ടെക്./എം.എസ്‌സി./എം.എ./എം.ബി.എ. ഒന്നാംവർഷം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അക്കാദമികമികവ്, നേട്ടങ്ങൾ, സെമിനാറുകളിലെ പേപ്പർ അവതരണം, നടപ്പാക്കിയ പ്രോജക്ടുകൾ, പങ്കെടുത്തിട്ടുള്ള രൂപകല്പനാമത്സരങ്ങൾ, മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് സ്കോർ/റാങ്ക്, മറ്റ് അവാർഡുകൾ/അംഗീകാരങ്ങൾ എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം.
അപേക്ഷ: www.sfp.iitm.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം. വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിതമാതൃകയിൽ തയ്യാറാക്കിയ പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യപത്രം, മറ്റ് വിവരങ്ങൾ/രേഖകൾ എന്നിവയും അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 31. വെബ്‌സൈറ്റ്: www.sfp.iitm.ac.in.
Content Highlights: summer fellowship programme in Madras IIT
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..