സംസ്കൃത സർവകലാശാലയിൽ ഗവേഷണം: അവസാന തീയതി ഒക്ടോബർ 22


കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല | ഫോട്ടോ:പ്രദീപ് എൻ.എം

ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല കാലടി ഫുൾടൈം പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കൊയിലാണ്ടി പ്രാദേശിക കാമ്പസിൽ നടത്തുന്ന ഉറുദു കോഴ്‌സ് ഒഴികെ മറ്റുകോഴ്‌സുകളെല്ലാം കാലടിയിലെ മുഖ്യകാമ്പസിലായിരിക്കും നടത്തുക.

വിഷയങ്ങൾ
പിഎച്ച്.ഡി. പ്രോഗ്രാമുകൾ, ഒഴിവുകളുടെ എണ്ണം എന്നിവ ക്രമത്തിൽ: സംസ്കൃതം സാഹിത്യം -18, സംസ്കൃതം വേദാന്തം -10, സംസ്കൃതം വ്യാകരണം -8, സംസ്കൃതം ന്യായം -5, സംസ്കൃതം ജനറൽ -8, ഹിന്ദി -16, ഇംഗ്ലീഷ് -15, മലയാളം -9, ഫിലോസഫി -19, സൈക്കോളജി -1, ജ്യോഗ്രഫി -2, ഹിസ്റ്ററി -28, മോഹിനിയാട്ടം -2, സോഷ്യോളജി -2, മ്യൂസിക് -4, സോഷ്യൽ വർക്ക് -2, ഉറുദു -3, ട്രാൻസലേഷൻ സ്റ്റഡീസ് -1, സംസ്കൃതം വേദിക് സ്റ്റഡീസ് -1, മാനുസ്‌ക്രിപ്റ്റോളജി -3, കമ്പാരറ്റീവ് ലിറ്ററേച്ചർ -4.വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join Mathrubhumi Edu&Career whatsapp group

യോഗ്യത

ബന്ധപ്പെട്ട വിഷയങ്ങളിൽ ബി പ്ലസ് ഗ്രേഡ്/ 55 ശതമാനം മാർക്കോടെ അംഗീകൃതസർവകലാശാലകളിൽനിന്ന്‌ ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത മാർക്കിളവ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിൽനിന്നും നിർദിഷ്ടരീതിയിൽ എം.ഫിൽ. പൂർത്തിയാക്കിയവരും യോഗ്യരാണ്.

സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്ന്‌ ആയുർവേദത്തിൽ ബിരുദാനന്തരബിരുദം നേടിയവർക്കും അപേക്ഷിക്കാം. അതത് പഠനവിഭാഗങ്ങൾ നടത്തുന്ന പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യു.ജി.സി.- ജെ.ആർ.എഫ്., നാഷണൽ ഫെലോഷിപ്പുകൾ ലഭിച്ചവർ, ചുരുങ്ങിയത് അഞ്ചുവർഷത്തെ സർവീസ് പൂർത്തിയാക്കിയിട്ടുള്ളതും യു.ജി.സി. അംഗീകൃത ജേണലുകളിൽ കുറഞ്ഞത് രണ്ട് ഗവേഷണപ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ റെഗുലർ സർവകലാശാല/കോളേജ് അധ്യാപകർ എന്നിവരെ പ്രവേശനപരീക്ഷയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. അവസാനതീയതി: ഒക്ടോബർ 22.

Content Highlights: Sree Sankaracharya University of Sanskrit invites application for full time PhD programmes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented