ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദം, പി.ജി; നവംബർ 15 വരെ അപേക്ഷിക്കാം


പ്രതീകാത്മക ചിത്രം | Photo: gettyimages.in

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ബിരുദ കോഴ്‌സുകളും രണ്ട് ബിരുദാനന്തര കോഴ്‌സുകളുമാണ് ആദ്യഘട്ടത്തിലുള്ളത്. ബി.എ.ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക് വിഷയങ്ങളും എം.എ.ക്ക് ഇംഗ്ലീഷ്, മലയാളം എന്നിവയും.

ഒരു സെമസ്റ്ററിൽ 66 ക്ലാസ് നേരിട്ടുലഭിക്കും. ബിരുദപഠനത്തിന് ആറ് സെമസ്റ്ററും ബിരുദാനന്തരപഠനത്തിന് നാലു സെമസ്റ്ററുമുണ്ട്. പ്രവേശനയോഗ്യതയിൽ മിനിമം മാർക്ക് നിബന്ധനയില്ല. നേരിട്ടുള്ള ക്ലാസുകൾക്കുപുറമേ ഇ-കണ്ടന്റ് രൂപത്തിലും പഠനോപാധികൾ ലഭിക്കും. വെർച്വൽ പഠനസൗകര്യവും ലഭ്യമാക്കും.

കൊല്ലം കുരീപ്പുഴയിലെ സർവകലാശാലാ ആസ്ഥാനത്തിനുപുറമേ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശികകേന്ദ്രങ്ങളും അവയ്ക്കുകീഴിലുള്ള അമ്പതോളം പഠനകേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങി. വെബ്‌സൈറ്റിലുള്ള പ്രോസ്പെക്ടസിൽ കോഴ്‌സുകളുടെ തരംതിരിച്ച ഫീസ് ഘടന അറിയാം. അർഹരായ വിദ്യാർഥികൾക്ക് ഫീസ് സൗജന്യം ലഭിക്കും.

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join Mathrubhumi Edu&Career whatsapp group

നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. നിർദേശങ്ങൾ www.sgou.ac.in എന്ന വെബ്‌സൈറ്റിൽ അപ്ലൈ ഫോർ അഡ്മിഷൻ ലിങ്കിലുണ്ട്. ഓൺലൈനായിമാത്രമേ ഫീസ് അടയ്ക്കാനാവൂ. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പ്രാദേശികകേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ ഉണ്ടാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി അപേക്ഷകർക്കുതന്നെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും പോർട്ടലിൽ ഉണ്ട്.

അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് രസീത്, ആധാർ അല്ലെങ്കിൽ മറ്റ് തിരിച്ചറിയൽ രേഖകളുടെ അസലും പകർപ്പും ടി.സി. എന്നിവ പ്രാദേശികകേന്ദ്രത്തിൽ പരിശോധനയ്ക്ക് സമർപ്പിക്കണം. അഡ്മിഷൻ നടപടികൾ പൂർത്തിയായാൽ റീജണൽ ഡയറക്ടർ ഒപ്പിട്ട അഡ്മിറ്റ് കാർഡ് ലഭിക്കും.

info@sgou.ac.in/ | helpdesk@sgou.ac.in എന്നീ ഇ-മെയിലിലും 9188909901, 9188909902 എന്നീ നമ്പറുകളിലും ലഭിക്കും.

Content Highlights: Sree narayana guru open university 2022 admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented