Representational image
ഗവ. ഐ.ടി.ഐ. കളമശ്ശേരി കാമ്പസിൽ പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റത്തിൽ (എ.വി.ടി.എസ്.) ഹ്രസ്വകാല കോഴ്‌സുകളായ ഇലക്‌ട്രിക്കൽ മെയിന്റനൻസ്, ഡൊമസ്റ്റിക് ഹോം അപ്ലയൻസസ്, ടൂൾ ആൻഡ് ഡൈ മേക്കിങ്, മെഷീൻടൂൾ മെയിന്റനൻസ്, ഓട്ടോകാഡ് ആൻഡ് ത്രിഡിഎസ് മാക്‌സ് (കംപ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ്) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ എ.വി.ടി.എസ്. കളമശ്ശേരിയിൽ നേരിട്ട് നൽകാം. ഐ.ടി.ഐ. ട്രേഡുകൾ (എൻ.ടി.സി.) പാസായവർക്കും ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കും മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയും അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: 0484-2557275, 9847964698.
കോഴ്‌സുകൾ: ഇലക്‌ട്രിക്കൽ മെയിന്റനൻസ്: കാലാവധി എട്ടാഴ്ച, യോഗ്യത: ഇലക്‌ട്രീഷ്യൻ/വയർമാനിൽ മൂന്നുവർഷത്തെ പ്രായോഗിക പരിചയം അല്ലെങ്കിൽ എൻ.ടി.സി. (ഐ.ടി.എ.). ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ് (ഇലക്‌ട്രിക്കൽ): ഒരുമാസം. യോഗ്യത: ഇലക്‌ട്രീഷ്യൻ/വയർമാൻ/എം.ആർ.ടി.വി., എം.ആർ.എസി./മെക്കാനിക് ജനറൽ ഇലക്‌ട്രോണിക്സിൽ മൂന്നു വർഷത്തെ പ്രായോഗികപരിചയം അല്ലെങ്കിൽ എൻ.ടി.സി. (ഐ.ടി.ഐ.). ടൂൾ ആൻഡ് ഡൈ മേക്കിങ്: ഒരുവർഷം, യോഗ്യത: ഫിറ്റർ/ടർണർ/മെഷീനിസ്റ്റ്/ടൂൾ ആന്റ് ഡൈ മേക്കിങ്/ഇൻസ്ട്രുമെന്റ് മെക്കാനിക് അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമ എന്നിവയിൽ മൂന്നുവർഷത്തെ പ്രായോഗികപരിചയം അല്ലെങ്കിൽ എൻ.ടി.സി. (ഐ.ടി.ഐ.). മെഷീൻ ടൂൾ മെയിന്റനൻസ്: ഒരുമാസം. യോഗ്യത: ഫിറ്റർ ടർണർ/മെഷീനിസ്റ്റിൽ മൂന്നുവർഷത്തെ പ്രായോഗികപരിചയം അല്ലെങ്കിൽ എൻ.ടി.സി. (ഐ.ടി.ഐ.). കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ (ഓട്ടോകാഡ് ആൻഡ് ത്രിഡി എസ്മാസ്‌ക്):
കാലാവധി ആറാഴ്ച, യോഗ്യത: തൊഴിൽദാതാക്കൾ സ്‌പോൺസർ ചെയ്യുന്ന ഉദ്യോഗാർഥികൾ/ഐ.ടി.ഐ./ഐ.ടി.സി./എൻ.എ.സി./എൻജിനിയറിങ് ഡിപ്ലോമക്കാർ.
Content Highlights: Short term Courses in Kalamassery ITI
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..