ദേശീയസ്ഥാപനങ്ങളിൽ ശാസ്ത്രഗവേഷണങ്ങള്‍ക്ക്‌ അവസരങ്ങൾ


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മക ചിത്രം

വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്കായി ദേശീയ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാം
ബേസിക്, ക്ലിനിക്കൽ ന്യൂറോ സയൻസ്
ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമായ സെൻറർ ഫോർ ബ്രെയിൻ റിസർച്ച്, 2023 ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന ഫുൾടൈം പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ അംഗീകൃത ഗവേഷണകേന്ദ്രമാണ് സെൻറർ ഫോർ ബ്രെയിൻ റിസർച്ച്. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആയിരിക്കും പിഎച്ച്.ഡി. ബിരുദം നൽകുന്നത്.

മേഖലകൾ: ബേസിക്/ക്ലിനിക്കൽ ന്യൂറോ സയൻസിലെ ഇൻറർഡിസിപ്ലിനറി ഗവേഷണങ്ങൾ. പ്രായമാകുന്ന മസ്തിഷ്കത്തെപ്പറ്റിയും അതുമായി ബന്ധപ്പെട്ട രോഗങ്ങളെപ്പറ്റിയുമുള്ള പഠനങ്ങൾക്ക് ഊന്നൽനൽകുന്ന ഗവേഷണത്തിന്റെ കോഴ്സ് വർക്കിന്റെ ഭാഗമായി അഡ്വാൻസ് ന്യൂറോ സയൻസ്, ജിനോമിക്സ്, കംപ്യൂട്ടേഷണൽ ബയോളജി, ​െസ്റ്റം സെൽ ബയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ന്യൂറോ ഇമേജിങ് തുടങ്ങിയ മേഖലകളെപ്പറ്റി പഠിക്കാനും അവസരമുണ്ട്.യോഗ്യത: സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ മാസ്റ്റേഴ്സ് ബിരുദം, മെഡിസിൻ/എൻജിനിയറിങ്/ടെക്നോളജി/ഫാർമസി/വെറ്ററിനറി സയൻസ് എന്നിവയിലെ ഏതെങ്കിലും ബ്രാഞ്ചിലെ നാലുവർഷ ബിരുദം എന്നിവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷ www.cbr.iisc.ac.in വഴി നവംബർ 25 വരെ.

മോഡേൺ ബയോളജി

ഹൈദരാബാദിലെ, സെന്റർ ഫോർ ഡി.എൻ.എ. പ്രിന്റിങ് ആൻഡ് ഡയഗ്‌നോസ്റ്റിക്സ് (സി.ഡി.എഫ്‌.ഡി.), 2023 ഫെബ്രുവരി/മാർച്ചിൽ തുടങ്ങുന്ന റിസർച്ച് സ്കോളേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മോഡേൺ ബയോളജിയിൽ ഗവേഷണം നടക്കുന്ന സ്ഥാപനത്തിൽ, സെൽ ആൻഡ് മോളിക്യുളാർ ബയോളജി, കംപ്യൂട്ടേഷണൽ ബയോളജി, ഡിഡീസ് ബയോളജി, ജനറ്റിക്സ്, ഇമ്യൂണോളജി ഉൾപ്പെടെയുള്ള മേഖലകളിലാണ് ഗവേഷണം.

യോഗ്യത: സയൻസ്, ടെക്നോളജി, അഗ്രിക്കൾച്ചർ എന്നിവയിലെ ഏതെങ്കിലും ബ്രാഞ്ചിൽ, അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽനിന്നും മാസ്റ്റേഴ്സ് ബിരുദം വേണം. എം.ബി.ബി.എസ്. ബിരുദധാരികൾക്കും അപേക്ഷിക്കാം.

അപേക്ഷ ഡിസംബർ 14 വരെ www.cdfd.org.in വഴി നൽകാം.

Content Highlights: science research, Centre for DNA Fingerprinting and Diagnostics - CDFD, Indian Institute of Science


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented